

ടെഹ്റാൻ: ഇറാനിലെ ഇസ്‌ലാമിക് റിപ്പബ്ലിക് ഭരണകൂടം സമാനതകളില്ലാത്ത വെല്ലുവിളിയെയാണ് ഇപ്പോൾ നേരിടുന്നത് (Iran Unrest). സാമ്പത്തിക തകർച്ചയിലും കറൻസി മൂല്യത്തകർച്ചയിലും പ്രതിഷേധിച്ച് ടെഹ്റാനിലെ ഗ്രാൻഡ് ബസാറിൽ ആരംഭിച്ച പ്രക്ഷോഭം ഇപ്പോൾ രാജ്യത്തെ 31 പ്രവിശ്യകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസങ്ങളിൽ ഇറാനിയൻ റിയാലിന്റെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടർന്ന് വ്യാപാരികൾ ആരംഭിച്ച സമരം, ഇപ്പോൾ ഭരണമാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള വൻ ജനകീയ പ്രക്ഷോഭമായി മാറിയിരിക്കുന്നു.
പ്രക്ഷോഭകാരികൾക്ക് നേരെ സുരക്ഷാസേന നടത്തിയ വെടിവെപ്പിലും ലാത്തിച്ചാർജിലും ഇതുവരെ 45-ഓളം പേർ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ടായിരത്തിലധികം പേരെ ഭരണകൂടം തടവിലാക്കിയിട്ടുണ്ട്. 2022-ലെ മഹ്സ അമീനി പ്രക്ഷോഭത്തിന് ശേഷം ഇറാൻ കാണുന്ന ഏറ്റവും വലിയ ജനകീയ മുന്നേറ്റമാണിത്. പ്രക്ഷോഭം അടിച്ചമർത്തുന്നതിന്റെ ഭാഗമായി രാജ്യമുടനീളം ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചിരിക്കുകയാണ്.
യുവതലമുറയും വിദ്യാർത്ഥികളും വൻതോതിൽ തെരുവിലിറങ്ങുന്നത് ഭരണകൂടത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ സായുധ സംഘങ്ങളെ സഹായിക്കുന്നതിന് പകരം സ്വന്തം രാജ്യത്തെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താനാണ് സർക്കാർ ശ്രമിക്കേണ്ടതെന്ന് പ്രക്ഷോഭകാരികൾ ആവശ്യപ്പെടുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രക്ഷോഭകാരികൾക്ക് പിന്തുണ പ്രഖ്യാപിച്ചതും സൈനിക ഇടപെടൽ ഭീഷണി മുഴക്കിയതും മേഖലയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
Iran is facing a severe legitimacy crisis as anti-government protests, triggered by a failing economy and currency collapse, spread to all 31 provinces in early 2026. Security forces have reportedly killed dozens of protesters and arrested thousands, leading to a nationwide internet blackout as the clerical leadership struggles to contain the unrest. The situation remains highly volatile with increasing foreign pressure from the U.S. and Israel following a direct military confrontation in mid-2025.