ഇറാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ: കറൻസി മൂല്യം കൂപ്പുകുത്തി, തെരുവിൽ ജനരോഷം | Iran

ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ
ഇറാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ: കറൻസി മൂല്യം കൂപ്പുകുത്തി, തെരുവിൽ ജനരോഷം | Iran
Updated on

ടെഹ്‌റാൻ: ഇറാനിയൻ കറൻസിയായ റിയാലിന്റെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചതോടെ രാജ്യം കടുത്ത ജനകീയ പ്രക്ഷോഭത്തിലേക്ക്. പണപ്പെരുപ്പം നിയന്ത്രണാതീതമാകുകയും ജീവിതച്ചെലവ് കുതിച്ചുയരുകയും ചെയ്തതോടെ സാധാരണക്കാർ തെരുവിലിറങ്ങി. ടെഹ്‌റാനിലെ ഗ്രാൻഡ് ബസാറിലെ വ്യാപാരികൾ ആരംഭിച്ച പ്രതിഷേധം ഇപ്പോൾ രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കെല്ലാം വ്യാപിച്ചിരിക്കുകയാണ്.( Iran in severe economic crisis, Currency value plummets)

യുഎസ് ഡോളറിനെതിരെ റിയാലിന്റെ മൂല്യം 42,000 കടന്ന് താഴേക്ക് പോയതോടെയാണ് പ്രതിഷേധം കടുത്തത്. പണപ്പെരുപ്പം 42 ശതമാനത്തിന് മുകളിലായി. ഇതോടെ കറാജ്, ഹമേദാൻ, ഇസ്ഫഹാൻ, ഷിറാസ് തുടങ്ങി പ്രധാന നഗരങ്ങളിലെല്ലാം ജനങ്ങൾ ഒത്തുകൂടി. സർവകലാശാല വിദ്യാർത്ഥികളും പ്രതിഷേധത്തിൽ സജീവമായി അണിനിരക്കുന്നുണ്ട്. അയത്തുള്ള അലി ഖമേനിയുടെ ഭരണകൂടം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ഈ പ്രക്ഷോഭം മാറിയിരിക്കുകയാണ്.

സാമ്പത്തിക തകർച്ചയുടെ പശ്ചാത്തലത്തിൽ ഇറാന്റെ സെൻട്രൽ ബാങ്ക് ഗവർണർ മുഹമ്മദ് റെസ ഫാർസിൻ സ്ഥാനം ഒഴിഞ്ഞു. 2022-ൽ ചുമതലയേറ്റ അദ്ദേഹം, സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാകാത്ത സാഹചര്യത്തിലാണ് രാജിവെച്ചത്.

പ്രതിഷേധം ശക്തമാകുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാൻ രംഗത്തെത്തി. പ്രതിഷേധക്കാരുടെ ന്യായമായ ആവശ്യങ്ങൾ കേൾക്കാൻ ആഭ്യന്തര മന്ത്രിയെ ചുമതലപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും സമാധാനപരമായ രീതിയിൽ പ്രതിഷേധങ്ങളെ കൈകാര്യം ചെയ്യുമെന്നുമാണ് സർക്കാർ നൽകുന്ന വിശദീകരണം.

Related Stories

No stories found.
Times Kerala
timeskerala.com