
ടെല്‍ അവീവ്: ഇസ്രയേലില്‍ വീണ്ടും മിസൈലാക്രമണം നടത്തി ഇറാൻ. ഇസ്രയേലിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്താണ് ഇറാന്‍ ആക്രമണം നടത്തിയത്.ആക്രമണത്തിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ. ഡേ കെയറടക്കമുള്ള ജനവാസ കേന്ദ്രങ്ങളിലാണ് ഇറാന്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ ആരോപിച്ചു.
സര്‍പ്രൈസുകള്‍ക്കായി ലോകം ഇനിയും കാത്തിരിക്കണം' ഇറാന്‍ സൈനിക വക്താവ് പറഞ്ഞു. വിജയത്തോടെ മാത്രമേ ഈ പ്രത്യാക്രമണം അവസാനിക്കൂവെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേ സമയം, ടെഹ്‌റാനിലും ബുഷ്‌ഹെറിലും ഇസ്രയേല്‍ കനത്ത വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. സൈനിക കേന്ദ്രങ്ങളും ഇറാന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുമായിരുന്നു ഇസ്രയേല്‍ ലക്ഷ്യംവെച്ചത്.