ഇറാൻ സംഘർഷം : ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം | Iran conflict

ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു
ഇറാൻ സംഘർഷം : ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം | Iran conflict
Updated on

ടെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്ന പശ്ചാത്തലത്തിൽ ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും പ്രാദേശിക സുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കണമെന്നും ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു.(Iran conflict, Indians in Israel warned of caution)

ഇസ്രയേലിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ഹോം ഫ്രണ്ട് കമാൻഡ് നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണം. സുരക്ഷിത സ്ഥാനങ്ങളിൽ തന്നെ തുടരാനും അനാവശ്യമായ യാത്രകൾ പൂർണ്ണമായും ഒഴിവാക്കാനും ശ്രദ്ധിക്കുക.അടിയന്തര സഹായങ്ങൾക്കായി എംബസി 24x7 ഹെൽപ്പ് ലൈൻ നമ്പറുകൾ സജ്ജമാക്കിയിട്ടുണ്ട്:

ഫോൺ: +972-54-7520711, +972-54-3278392

ഇമെയിൽ: cons1.telaviv@mea.gov.in

അതേസമയം, ആഭ്യന്തര പ്രക്ഷോഭം രൂക്ഷമായ ഇറാനിലെ സാഹചര്യം കണക്കിലെടുത്ത് അവിടെയുള്ള ഇന്ത്യൻ പൗരന്മാരെ ഉടൻ മടക്കിക്കൊണ്ടുവരാനുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാർ ഊർജ്ജിതമാക്കി. വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെ ലഭ്യമായ മാർഗ്ഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം ഇറാൻ വിടാനാണ് പൗരന്മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇറാൻ താൽക്കാലികമായി അടച്ച വ്യോമപാത ഇന്നലെ വീണ്ടും തുറന്നത് ഒഴിപ്പിക്കൽ നടപടികൾക്ക് വേഗം കൂട്ടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യമന്ത്രിയുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഇറാനിലെ പ്രതിഷേധങ്ങൾക്ക് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചതും സൈനിക നടപടികൾക്കുള്ള സാധ്യതകളും മേഖലയിലെ സ്ഥിതി കൂടുതൽ വഷളാക്കിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com