
ഇറാൻ: പശ്ചിമേഷ്യയിൽ സംഘർഷം വർദ്ധിച്ചതിനാൽ ഇറാനു മുകളിലുള്ള വ്യോമാതിർത്തി അടച്ചത് വിമാന സർവീസുകളെ സാരമായി ബാധിക്കുന്നു(Iran). എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പടെ ആഗോളതലത്തിൽ സർവീസ് നടത്തുന്ന നിരവധി വിമാന സർവീസുകളാണ് റദ്ദാക്കേണ്ടി വന്നത്.
ഇന്ന് പുലർച്ചെ ഇറാനിയൻ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാൻ വ്യോമപാത അടച്ചത്. ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും ആരംഭിക്കുന്ന സർവീസുകൾ ഉൾപ്പടെ ലണ്ടൻ ഹീത്രോ, ന്യൂയോർക്ക്, വാഷിംഗ്ടൺ, ന്യൂവാർക്ക്, വാൻകൂവർ, ചിക്കാഗോ, ടൊറന്റോ എന്നിവിടങ്ങളിലേക്കുള്ള 16 വിമാനങ്ങളെ വ്യോമാതിർത്തി അടച്ചത് ബാധിച്ചു. അതേസമയം, 'ഓപ്പറേഷൻ റൈസിംഗ് ലയൺ' എന്ന പേരിൽ ഇസ്രായേൽ ആക്രമണം തുടരുന്നതായാണ് വിവരം.