അങ്കാറ: മേഖലയിൽ സംഘർഷം പുകയുന്നതിനിടെ തുർക്കിയെ ലക്ഷ്യമാക്കി വീണ്ടും ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം (Iran ballistic missile attack on Turkey 2026). ഇറാൻ തൊടുത്തുവിട്ട മിസൈൽ കിഴക്കൻ മെഡിറ്ററേനിയനിൽ വിന്യസിച്ചിട്ടുള്ള നാറ്റോ (NATO) വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തകർത്തു. ഇത് രണ്ടാം തവണയാണ് തുർക്കിക്ക് നേരെ ഇറാൻ മിസൈൽ തൊടുക്കുന്നത്.
മിസൈൽ ആകാശത്തുവെച്ച് തന്നെ വെടിവെച്ചിട്ടതായി തുർക്കി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. തകർന്ന മിസൈലിന്റെ അവശിഷ്ടങ്ങൾ തുർക്കിയുടെ തെക്കുകിഴക്കൻ പ്രവിശ്യയായ ഗാസിയൻതെപ്പിൽ (Gaziantep) പതിച്ചു. എന്നാൽ ആളപായമോ മറ്റ് ഗുരുതരമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
സംഭവത്തിന് പിന്നാലെ ഇറാന് കടുത്ത ഭാഷയിൽ തുർക്കി മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ സുരക്ഷയ്ക്ക് നേരെയുള്ള ഏത് ഭീഷണിക്കെതിരെയും മടിയില്ലാതെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
മേഖലയിലെ സിവിലിയന്മാരുടെ ജീവനെയും സുരക്ഷയെയും അപകടപ്പെടുത്തുന്ന പ്രവൃത്തികളിൽ നിന്ന് ഇറാൻ പിന്തിരിയണമെന്ന് തുർക്കി പ്രസിഡൻഷ്യൽ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ബുർഹാനെറ്റിൻ ദുറാൻ ആവശ്യപ്പെട്ടു. മിഡിൽ ഈസ്റ്റിൽ പടരുന്ന സംഘർഷത്തിൽ അങ്കാറ കടുത്ത ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, യുദ്ധസമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീക്കുന്നതിൽ നിന്ന് എല്ലാ കക്ഷികളും പിന്മാറണമെന്നും തുർക്കി ആവശ്യപ്പെട്ടു.
Story Summary :
For the second time, Iran launched a ballistic missile targeting Turkey, which was intercepted by NATO’s air defense system in the Eastern Mediterranean. The Turkish Defense Ministry confirmed the missile was shot down, with debris falling in the southeastern province of Gaziantep, causing no casualties. Turkey issued a stern warning to Tehran, stating it would take decisive action against any threats. Presidential Communications Director Burhanettin Duran urged Iran to avoid actions endangering regional security and expressed Ankara’s deep concern over the escalating Middle East conflict.

