

മോസ്കോ: 2025 മെയ് മാസം മുതൽ റഷ്യയിലെ ( Russia) ഒട്ടനവധി പ്രദേശങ്ങളിൽ മൊബൈൽ ഇൻ്റർനെറ്റ് ആവർത്തിച്ച് ഷട്ട്‌ഡൗൺ ചെയ്യുന്നതിൻ്റെ ദുരിതം അനുഭവിക്കുകയാണ് റഷ്യൻ ജനത. യുക്രെയ്‌നിയൻ ഡ്രോൺ ആക്രമണങ്ങൾ തടയാൻ ഈ നിയന്ത്രണം ആവശ്യമാണെന്നാണ് റഷ്യൻ സർക്കാർ അവകാശപ്പെടുന്നത്. നവംബറിൽ മാത്രം ശരാശരി 57 പ്രദേശങ്ങളിൽ എല്ലാ ദിവസവും കണക്റ്റിവിറ്റി തടസ്സപ്പെട്ടു. വഹട്സപ്പ് , ടെലിഗ്രാം പോലുള്ള സന്ദേശമയയ്‌ക്കൽ ആപ്പുകൾ മന്ദഗതിയിലാക്കുകയും ചിലയിടങ്ങളിൽ സർക്കാർ അംഗീകൃത റഷ്യൻ വെബ്‌സൈറ്റുകളും ഓൺലൈൻ സേവനങ്ങളും മാത്രമേ ലഭ്യമാകൂ എന്ന നിലയിലേക്ക് എത്തുകയും ചെയ്തു.
ഇൻ്റർനെറ്റ് ഷട്ട്‌ഡൗൺ കാരണം ജനങ്ങളുടെ ദൈനംദിന ജീവിതം താളം തെറ്റിയിരിക്കുകയാണ്. പലയിടങ്ങളിലും എടിഎമ്മുകളും ബാങ്കിംഗ് ആപ്പുകളും പ്രവർത്തനരഹിതമാണ്. ബസ്-മെട്രോ ടിക്കറ്റുകൾ വാങ്ങാൻ കഴിയുന്നില്ല. വിദേശത്തുനിന്നുള്ളവർക്ക് ഫോൺ ആക്ടിവേറ്റ് ചെയ്യാനോ പ്രമേഹമുള്ള കുട്ടികളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിരീക്ഷിക്കാനോ കഴിയുന്നില്ല എന്നതടക്കമുള്ള ഗുരുതരമായ പരാതികൾ ഉയരുന്നുണ്ട്. ഈ പ്രതിസന്ധിക്ക് മറുപടിയായി, ഓഫ്‌ലൈനിൽ തുടരാനും ജീവിതം ആസ്വദിക്കാനുമാണ് സർക്കാർ ജനങ്ങളോട് ആവശ്യപ്പെടുന്നത്. ഇൻ്റർനെറ്റ് നിയന്ത്രണ ഏജൻസിയായ റോസ്‌കോംനാഡ്‌സർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കാർട്ടൂണിന് നേരെ ദേഷ്യവും പരിഹാസവും കലർന്ന കമൻ്റുകളാണ് വരുന്നത്. "ഓഫ്‌ലൈനിൽ പോകുക എന്നാൽ ബന്ധം നഷ്‌ടപ്പെടുക എന്നല്ല, ചിലപ്പോൾ നിങ്ങളുമായിത്തന്നെ ബന്ധപ്പെടുക എന്നാണർത്ഥം" എന്നായിരുന്നു കാർട്ടൂൺ നൽകിയ ഉപദേശം.
The Russian population is struggling due to frequent mobile internet shutdowns that have been recurring since May 2025 across dozens of regions, with connectivity disruption recorded daily in an average of 57 regions in November. The Russian government claims these restrictions are necessary to prevent Ukrainian drone attacks, leading to the slowing or blocking of popular apps like WhatsApp and Telegram.