വാഷിംഗ്ടൺ : യുഎസ് വ്യോമാക്രമണങ്ങളെത്തുടർന്ന് ഇറാനിലെ പ്രധാന ആണവ കേന്ദ്രങ്ങളിൽ വികിരണ അളവിൽ വർദ്ധനവ് കണ്ടെത്തിയിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐഎഇഎ) ഞായറാഴ്ച അറിയിച്ചു.(International Atomic Energy Agency about US Attack on Iran)
ഓഫ്-സൈറ്റ് വികിരണ അളവിൽ വർദ്ധനവ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഐഎഇഎയ്ക്ക് സ്ഥിരീകരിക്കാൻ കഴിയുമെന്നാണ് ആണവ നിരീക്ഷണ ഏജൻസി അറിയിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർഡോ, ഇസ്ഫഹാൻ, നതാൻസ് എന്നിവയെ "പൂർണ്ണമായും ഇല്ലാതാക്കി എന്നാണ് അവകാശപ്പെട്ടിരുന്നത്.