നേപ്പാളിൽ ഇടക്കാല മന്ത്രിസഭ രൂപികരിച്ചു: മൂന്ന് പുതിയ മന്ത്രിമാർ ചുമതലയേറ്റു | Interim cabinet

കാഠ്മണ്ഡുവിലെ പ്രസിഡൻഷ്യൽ കൊട്ടാരമായ സിതാൽ നിവാസിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്
  Interim cabinet
Published on

കാഠ്മണ്ഡു: നേപ്പാളിലെ ഇടക്കാല സർക്കാർ അധികാരത്തിലേറി( Interim cabinet). മൂന്ന് പുതിയ മന്ത്രിമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതായാണ് വിവരം. കാഠ്മണ്ഡുവിലെ പ്രസിഡൻഷ്യൽ കൊട്ടാരമായ സിതാൽ നിവാസിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്.

കുൽമാൻ ഘിസിങ്, ഓം പ്രകാശ് ആര്യാൽ, രമേശ്‌വോർ ഖനാൽ എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത പുതിയ മന്ത്രിമാർ. ഇതിൽ കുൽമാൻ ഘിസിംഗിനാണ് ഊർജ്ജം, നഗരവികസനം, ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ ചുമതല നൽകിയിരിക്കുന്നത്.

നിയമ, ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല ഓം പ്രകാശ് ആര്യാലിനാണ്. അതേസമയം രമേശ്‌വോർ ഖനാൽ ധനകാര്യ മന്ത്രിയായാണ് ചുമതലയേറ്റത്.

Related Stories

No stories found.
Times Kerala
timeskerala.com