ഇന്തോനേഷ്യയിൽ പുതിയ ശിക്ഷാനിയമം നിലവിൽ വന്നു; വിവാഹത്തിന് പുറത്തുള്ള ലൈംഗികബന്ധത്തിന് വിലക്ക് | Indonesia New Penal Code

കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നവർക്കും വിലക്ക്
Indonesia
Updated on

ജക്കാർത്ത: എൺപത് വർഷത്തിലേറെ നീണ്ട കൊളോണിയൽ നിയമവ്യവസ്ഥയ്ക്ക് വിരാമമിട്ട് ഇന്തോനേഷ്യയിൽ പുതിയ ക്രിമിനൽ കോഡ് (Indonesia New Penal Code) വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. 1945-ൽ സ്വാതന്ത്ര്യം നേടിയെങ്കിലും ഡച്ച് അധിനിവേശ കാലത്തെ നിയമങ്ങളാണ് ഇതുവരെ പിന്തുടർന്നിരുന്നത്. പുതിയ നിയമം നടപ്പിലാകുന്നതോടെ ഇന്തോനേഷ്യൻ നിയമവ്യവസ്ഥയിൽ വലിയ മാറ്റങ്ങൾക്കാണ് തുടക്കമിടുന്നത്.

പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥകളിൽ പ്രധാനം വിവാഹത്തിന് പുറത്തുള്ള ലൈംഗികബന്ധം കുറ്റകരമാക്കി എന്നതാണ്. നിയമം ലംഘിച്ചാൽ ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവർക്ക് ആറ് മാസം വരെ തടവ് ലഭിക്കും. എന്നാൽ, പങ്കാളിയോ മാതാപിതാക്കളോ മക്കളോ പരാതിപ്പെട്ടാൽ മാത്രമേ പോലീസ് നടപടിയെടുക്കൂ.കൂടാതെ പ്രസിഡന്റിനെയോ വൈസ് പ്രസിഡന്റിനെയോ സർക്കാർ സ്ഥാപനങ്ങളെയോ അപമാനിക്കുന്നത് കുറ്റകരമാക്കി. പ്രസിഡന്റിനെ അപമാനിച്ചാൽ മൂന്ന് വർഷം വരെ തടവ് ലഭിക്കാം.

മതനിന്ദാ നിയമം കർശനമാക്കിയിട്ടുണ്ട്. ഔദ്യോഗികമായി അംഗീകരിച്ച ആറ് മതങ്ങളുടെ വിശ്വാസങ്ങളെ ഹനിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവ് ലഭിക്കാം. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നവർക്കും വിലക്കുണ്ട്. വധശിക്ഷ നിലനിർത്തിയെങ്കിലും പത്ത് വർഷത്തെ നിരീക്ഷണ കാലയളവ് ഏർപ്പെടുത്തി. ഈ കാലയളവിൽ തടവുകാരന്റെ സ്വഭാവം മികച്ചതാണെങ്കിൽ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കാൻ വ്യവസ്ഥയുണ്ട്.

അംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകൾ പുതിയ നിയമത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇത് അഭിപ്രായസ്വാതന്ത്ര്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഹനിക്കുമെന്ന് അവർ ആരോപിക്കുന്നു. എന്നാൽ, ആധുനിക ഇന്തോനേഷ്യൻ സംസ്കാരത്തിനും മൂല്യങ്ങൾക്കും അനുയോജ്യമായ മാനുഷികവും നീതിയുക്തവുമായ നിയമവ്യവസ്ഥയാണിതെന്നാണ് സർക്കാർ പക്ഷം. വിനോദസഞ്ചാരികളെ ഈ നിയമം ബാധിക്കില്ലെന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

Summary

Indonesia has officially begun enforcing its new penal code (KUHP), replacing 80-year-old Dutch colonial laws with a legal framework rooted in local values. The 345-page code criminalizes sex outside marriage and cohabitation, while also reintroducing penalties for insulting the president or state institutions. Although critics and rights groups warn of potential threats to civil liberties and privacy, the government describes this as a historic shift toward a more humane and modern justice system that emphasizes rehabilitation over retribution.

Related Stories

No stories found.
Times Kerala
timeskerala.com