നേപ്പാളിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സുശീല കാർക്കിയെ നിയമിക്കുമെന്ന് സൂചന; ഔദ്യോഗിക അറിയിപ്പ് ഉടൻ | Sushila Karki

യുവാക്കളുടെ നേതൃത്വത്തിലുള്ള ജനറൽ ഇസഡ് ഗ്രൂപ്പ് പുതിയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കാർക്കിയുടെ പേര് നിർദ്ദേശിച്ചതായാണ് വിവരം.
Sushila Karki
Published on

കാഠ്മണ്ഡു: നേപ്പാളിലെ സംഘർഷ സാഹചര്യത്തിനിടയിൽ, രാജ്യത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി സുശീല കാർക്കിയെ നിയമിക്കുമെന്ന് സൂചന(Sushila Karki). യുവാക്കളുടെ നേതൃത്വത്തിലുള്ള ജനറൽ ഇസഡ് ഗ്രൂപ്പ് പുതിയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കാർക്കിയുടെ പേര് നിർദ്ദേശിച്ചതായാണ് വിവരം.

വ്യാഴാഴ്ച അർദ്ധരാത്രി വരെ ജനറൽ ഇസഡ് ഗ്രൂപ്പ് പ്രതിനിധികളുമായി ചർച്ചകൾ നടന്നിരുന്നു. ഈ ചർച്ചകൾക്കൊടുവിലാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് കാർക്കിയുടെ പേര് നിർദ്ദേശിച്ചത്.

അതേസമയം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കാഠ്മണ്ഡുവിലെ സൈനിക ആസ്ഥാനത്ത് ഇടക്കാല പ്രധാനമന്ത്രിയുടെ പേര് ഔദ്യോഗികമായി തീരുമാനിക്കുന്നതിനായി കരസേനാ മേധാവിയും നേപ്പാൾ പ്രസിഡന്റും ഉന്നത തല യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com