വിമാനയാത്രയ്ക്കിടെ കൗമാരക്കാരെ കുത്തിപ്പരിക്കേൽപിച്ചു ; ഇന്ത്യന്‍ യുവാവ് യുഎസില്‍ അറസ്റ്റില്‍ |youth arrested

ലോഹ നിര്‍മിത ഫോര്‍ക്ക് ഉപയോഗിച്ചായിരുന്നു ആക്രമണം.
arrest
Published on

വാഷിങ്ടണ്‍ : വിമാനയാത്രയ്ക്കിടെ സഹയാത്രികരെ കുത്തിപ്പരിക്കേല്‍പിക്കുകയും മറ്റൊരു യാത്രക്കാരിയെ മർദിക്കുകയും ചെയ്ത ഇന്ത്യക്കാരന്‍ അമേരിക്കയില്‍ അറസ്റ്റില്‍. പ്രണീത് കുമാര്‍ ഉസിരിപ്പള്ളി (28 )അറസ്റ്റിലായത്.

ഷിക്കാഗോയില്‍ നിന്ന് ജര്‍മനിയിലേക്ക് പോകുകയായിരുന്ന ലുഫ്താന്‍സ വിമാനത്തിലായിരുന്നു അക്രമ സംഭവം നടന്നത്. ലോഹ നിര്‍മിത ഫോര്‍ക്ക് ഉപയോഗിച്ചായിരുന്നു ആക്രമണം.പതിനേഴ് വയസ്സുകാരായ രണ്ട് സഹയാത്രക്കാരെയാണ് പ്രണീത് കുത്തിപ്പരിക്കേല്‍പിച്ചത്. ഇതോടെ ക്രൂ അംഗങ്ങള്‍ പ്രണീത് കുമാറിനെ തടയാന്‍ ശ്രമിച്ചു. ഇതോടെ ഇയാള്‍ തോക്ക് വായിൽതിരുകി കാഞ്ചിവലിക്കുന്നതു പോലെ കാണിച്ചു. പിന്നാലെ ഒരു യാത്രക്കാരിയെ അടിക്കുകയും ക്രൂ അംഗങ്ങളിലൊരാളെ അടിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

അക്രമസംഭവങ്ങളെ തുടര്‍ന്ന് വിമാനം ബോസ്റ്റണ്‍ ലോഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറക്കുകയും അവിടെയെത്തിയതിന് പിന്നാലെ പ്രണീതിനെ പോലീസിന് കൈമാറുകയും ചെയ്തു. അമേരിക്കയിലേക്ക് സ്റ്റുഡന്റ് വിസയിലെത്തിയ ആളാണ് പ്രണീത്.

Related Stories

No stories found.
Times Kerala
timeskerala.com