

ടൊറന്റോ/ഓക്ക്‌വില്ലെ: കാനഡയിലെ ഓക്ക്‌വില്ലെയിലുള്ള ഒരു മക്‌ഡൊണാൾഡ്‌സ് ഔട്ട്‌ലെറ്റിൽ ഇന്ത്യൻ തൊഴിലാളിയായ യുവതിക്ക് നേരെ വംശീയാധിക്ഷേപം. ഒരു തദ്ദേശീയനായ യുവാവാണ് മോശം ഭാഷയിൽ യുവതിയെ അധിക്ഷേപിച്ചത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കാനഡയിലെ ഓക്ക്‌വില്ലെയിലെ മക്‌ഡൊണാൾഡ്‌സ് ഔട്ട്‌ലെത്തിലാണ് സംഭവം നടന്നത്. തദ്ദേശീയനായ ഒരു യുവാവ്ആണ് വംശീയാധിക്ഷേപം നടത്തിയത്. "സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ, ഭ്രാന്തൻ ഇന്ത്യക്കാരൻ" എന്ന് പറഞ്ഞുകൊണ്ടായിരുന്നു യുവാവിൻ്റെ അട്ടഹാസം.തൊഴിലാളിയെ അപമാനിക്കുന്ന വാക്കുകൾ വീഡിയോയിൽ വ്യക്തമായി കേൾക്കാം. സമീപത്തുണ്ടായിരുന്ന ഒരു വനിത ഇയാളെ എതിർക്കാൻ ശ്രമിച്ചപ്പോൾ, യുവാവ് കൂടുതൽ ആക്രമണകാരിയായി മാറുകയും അധിക്ഷേപം ആവർത്തിക്കുകയും ചെയ്തു.
വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.കാനഡയിൽ വർധിച്ചുവരുന്ന വംശീയ സംഭവങ്ങളെക്കുറിച്ചുള്ള ഓൺലൈൻ ചർച്ചകൾക്ക് ഈ സംഭവം തുടക്കമിട്ടു."ഇത് ഭയങ്കരമാണ്, ഇത് എൻ്റെ ജന്മനാടാണ്, നമ്മുടെ സമൂഹത്തിൽ ഇതിന് സ്ഥാനമില്ല," എന്നും "ഇക്കാര്യത്തിൽ എല്ലാവരും ലജ്ജിക്കുന്നു, അവർക്കെതിരെ നിലകൊള്ളും" എന്നും പലരും കമൻ്റുകളിലൂടെ രേഖപ്പെടുത്തി.