വാഷിംഗ്ടൺ: അമേരിക്കയിലെ ഡാളസിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ പോൾ(27) ആണ് മരിച്ചത്. സംഭവത്തിൽ അക്രമിയെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കാൻ കുടുംബം സർക്കാരിന്റെ സഹായം തേടി.
കഴിഞ്ഞ ദിവസം രാത്രി രാത്രി ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെ അജ്ഞാതനായ തോക്കുധാരി വെടിയുതിർക്കുകയായിരുന്നു. എന്താണ് കാരണമെന്ന് വ്യക്തമല്ല. ഹൈദരാബാദിൽ ഡെന്റൽ സർജറിയിൽ ബിരുദം പൂർത്തിയാക്കിയ ചന്ദ്രശേഖർ പോൾ 2023ലാണ് ഉന്നത പഠനത്തിനായി യുഎസിൽ എത്തിയത്.
ആറ് മാസം മുമ്പ് യുഎസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ചന്ദ്രശേഖർ പെട്രോൾ പമ്പിൽ പാർട്ട് ടൈം ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെ മുഴുവൻ സമയ ജോലിയ്ക്കായി ശ്രമം നടത്തുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ദാരുണമായി സംഭവം ഉണ്ടായത്.ചന്ദ്രശേഖർ പോളിന്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് ബിആർഎസ് എംഎൽഎ സുധീർ റെഡ്ഡി ആവശ്യപ്പെട്ടു.