കാലിഫോർണിയയിൽ 21കാരിയെ പീഡിപ്പിച്ച ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവർ അറസ്റ്റിൽ | Raping

സിമ്രൻജിത് സിങ് ആണ് പിടിയിലായത്
കാലിഫോർണിയയിൽ 21കാരിയെ പീഡിപ്പിച്ച ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവർ അറസ്റ്റിൽ | Raping
Updated on

വാഷിങ്ടൻ: യുഎസിലെ കാലിഫോർണിയയിൽ യാത്രക്കാരിയായ 21-കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവർ അറസ്റ്റിലായി. സിമ്രൻജിത് സിങ് എന്നയാളെയാണ് പോലീസ് പിടികൂടിയത്.(Indian-origin taxi driver arrested for raping 21-year-old woman in California)

2025 നവംബർ 27-ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാലിഫോർണിയയിലെ കാമറില്ലോ നഗരത്തിലുള്ള 'ഓക്സ് ബാറിൽ' നിന്നുമാണ് യുവതി പ്രതിയുടെ ടാക്സിയിൽ കയറിയത്. മദ്യലഹരിയിലായിരുന്ന യുവതി യാത്രയ്ക്കിടെ അബോധാവസ്ഥയിലായി. ഈ സാഹചര്യം മുതലെടുത്ത സിമ്രൻജിത് സിങ് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

സംഭവം നടന്ന് ആഴ്ചകൾക്ക് ശേഷം നടത്തിയ വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനും ഒടുവിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.

Related Stories

No stories found.
Times Kerala
timeskerala.com