ഒട്ടാവ : കാറില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് പിന്നാലെ ക്രൂരമര്‍ദനമേറ്റ ഇന്ത്യന്‍ വംശജന് കൊല്ലപ്പെട്ടു.ബിസിനസുകാരന് അര്‍വി സിംഗ് സാഗൂ (55) ആണ് മരിച്ചത്. സംഭവത്തിൽ കൈല്‍ പാപ്പിന് (40) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബര്‍ 19ന് എഡ്മോണ്ടണിലായിരുന്നു ക്രൂരമായ സംഭവം നടന്നത്. കാമുകിയുമൊത്ത് ഡിന്നറിനു ശേഷം കാറിനടുത്തെത്തിയ സാഗൂ ഒരാള്‍ തന്റെ കാറില്‍ മൂത്രമൊഴിക്കുന്നതു കണ്ടു. ഇത് ചോദ്യംചെയ്തതോടെ ഇവർക്കിടയിൽ തർക്കം ഉണ്ടായി. തുടര്‍ന്ന് സാഗൂവിന്റെ അടുത്തേക്ക് വന്ന അപരിചിതന് മറ്റൊരു പ്രകോപനവും കൂടാതെ തലയില്‍ ഇടിക്കുകയായിരുന്നു.
തുടര്‍ന്ന് കാമുകി 911ല്‍ അടിയന്തര സഹായത്തിനായി വിളിച്ചു. പാരാമെഡിക്കുകള്‍ എത്തിയപ്പോഴേക്കും അര്‍വി അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ചു ദിവസത്തിനു ശേഷം മരിക്കുകയായിരുന്നു. കൊല്ലപ്പെട്ട സാഗൂവും പ്രതിയും പരിചയമുള്ളവരല്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.