
ന്യൂഡൽഹി: തെക്കൻ ഗാസയിൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതും അങ്ങേയറ്റം ഖേദകരവുമാണെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ അഭിപ്രായപ്പെട്ടു(Gaza updates).
സംഘർഷത്തിൽ സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതിനെ ഇന്ത്യ എപ്പോഴും അപലപിച്ചിട്ടുള്ളതായും ഇസ്രായേൽ അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അതേസമയം, തെക്കൻ ഗാസയിലെ നാസർ ആശുപത്രിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് 5 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത്. "ഇരട്ട ടാപ്പ്" ആക്രമണമാണ് ആശുപത്രിയിൽ ഇസ്രായേൽ നടത്തിയത്.