
ന്യൂ യോർക്ക് : ഇന്ത്യാ-പാക് സംഘർഷത്തിൽ നിലപാട് തിരുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.യുദ്ധം അവസാനിപ്പിക്കാൻ പാകിസ്താന് മേലാണ് താൻ സമ്മർദം ചെലുത്തിയതെന്ന് ട്രംപ്പിന്റെ വെളിപ്പെടുത്തൽ.
പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് ട്രംപ്പിന്റെ പുതിയ പ്രസ്താവന. ഇന്ത്യ ഒരിക്കലും ആരുടേയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്നും പാകിസ്താന്റെ അഭ്യർത്ഥന മാനിച്ചാണ് വെടി നിർത്തൽ ധാരണയിലേക്ക് എത്തിയത്.
ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ല. ആരുടേയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല. ഭാവിയിലും ആരുടെയും മധ്യസ്ഥത സ്വീകരിക്കില്ല. തീവ്രവാദത്തോട് സന്ധിയില്ലെന്നും മോദി പറഞ്ഞു.മോദി ഒരു ഗംഭീര മനുഷ്യനാണെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ ഇന്നലെ രാത്രി അദ്ദേഹവുമായി സംസാരിച്ചു. ഞങ്ങള്‍ ഒരു വ്യാപാര കരാര്‍ ഉണ്ടാക്കാന്‍ പോകുകയാണെന്നും ട്രംപ്പ് പറഞ്ഞു.
ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നു. ട്രംപിന് നേരത്തെ യുഎസിലേക്ക് മടങ്ങേണ്ടിവന്നതിനാൽ ഈ കൂടിക്കാഴ്ച നടന്നില്ല. ഇതിനുശേഷം നരേന്ദ്ര മോദിയുമായി ട്രംപ്പ് ഏകദേശം 35 മിനിറ്റ് നീണ്ട ഫോണ്‍ സംഭാഷണം നടത്തി.