
വാഷിങ്ടണ്‍: ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലില്‍ പ്രധാന പങ്കുവഹിച്ചത് താനാണെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെടിനിര്‍ത്തല്‍ കരാറിലെത്തുന്നതിനായി തന്റെ ഭരണകൂടം മധ്യസ്ഥത വഹിച്ചുവെന്ന് വൈറ്റ് ഹൗസില്‍ ട്രംപ് പറഞ്ഞു.
ഇന്ത്യയുമായും പാകിസ്താനുമായും നിരവധി വ്യാപാരങ്ങള്‍ ഞങ്ങൾ നടത്തുമെന്നും അതിനാല്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്നുമാണ് താന്‍ ഇരുരാജ്യങ്ങളോടും പറഞ്ഞത്. നിങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍, ഞങ്ങള്‍ ഒരു വ്യാപാരവും ചെയ്യില്ല. അതോടെ അവര്‍ നിര്‍ത്തുകയായിരുന്നു
ഇന്ത്യ-പാക് സംഘര്‍ഷം ആണവയുദ്ധത്തിലേക്ക് എത്തുമായിരുന്നു.ഒരു ആണവയുദ്ധമാണ് ഞങ്ങള്‍ അവസാനിപ്പിച്ചത്. ആണവയുദ്ധത്തിലേക്ക് നീങ്ങിയിരുന്നുവെങ്കില്‍ ലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുമെന്നാണ് ഞാന്‍ കരുതുന്നത്. അത് കൊണ്ട് തന്നെ എനിക്ക് അഭിമാനമുണ്ടെന്നും ട്രംപ് വ്യകത്മാക്കി.