യുഎന്‍ : ഇന്ത്യയും ചൈനയുമാണ് റഷ്യയുടെ യുക്രൈന്‍ യുദ്ധത്തിന് പണം നല്‍കുന്നതെന്ന ആരോപണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യക്ക് മേല്‍ ഇനിയും ഉപരോധം ഏര്‍പ്പെടുത്തും. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്നും യുഎന്‍ പൊതുസഭയില്‍ ട്രംപ് ആവശ്യപ്പെട്ടു.
പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഔദ്യോഗികമായി ഹമാസിന് നല്‍കുന്ന വലിയൊരു പാരിതോഷികമായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസിന്റെ സഖ്യകക്ഷികളായ ബ്രിട്ടണും ഫ്രാന്‍സുമടക്കമുള്ള രാജ്യങ്ങള്‍ പലസ്തീന്‍ രാഷട്രത്തെ അംഗീകരിച്ച് പ്രഖ്യാപനം നടത്തിയ സാഹചര്യത്തിലാണ് ട്രംപിന്റെ പരാമര്‍ശം.
കുടിയേറ്റം തടയുന്നതിനുള്ള സ്വന്തം ശ്രമങ്ങളെയും ട്രംപ് പ്രശംസിച്ചു. യൂറോപ്യന്‍ രാജ്യങ്ങളിലേതടക്കമുള്ള വിദേശ നേതാക്കള്‍ അത് സ്വീകരിക്കുന്നതാണ് ബുദ്ധിയെന്ന് അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍ നിങ്ങളുടെ രാജ്യങ്ങള്‍ നശിപ്പിക്കപ്പെടുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.