

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ (Imran Khan) ആരോഗ്യനിലയെക്കുറിച്ച് കൊല്ലപ്പെട്ടു എന്നതടക്കമുള്ള അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ശക്തമായതിനെത്തുടർന്ന് അദ്ദേഹത്തെ ജയിലിൽ സന്ദർശിക്കാൻ സഹോദരി ഉസ്മ ഖാന് അധികൃതർ അനുമതി നൽകി. ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ്റെ മൃതദേഹം മാറ്റിയെന്ന തരത്തിൽ വരെ പ്രചാരണമുണ്ടായതോടെ ജയിലധികൃതരും സർക്കാരും ഈ വാർത്ത നിഷേധിച്ചു. എന്നാൽ ഇമ്രാൻ ഖാനെ കാണാൻ സഹോദരിമാർക്ക് അടക്കം അനുമതി നിഷേധിച്ചതോടെയാണ് അഭ്യൂഹങ്ങൾ വർധിക്കുകയും അദ്ദേഹത്തിൻ്റെ അനുയായികൾ തെരുവിലിറങ്ങുകയും ചെയ്തത്. ഒടുവിൽ റാവൽപിണ്ടിയിലെ അദിയാല ജയിലിൽ വെച്ച് ഉസ്മ ഖാൻ ഇന്ന് ഇമ്രാൻ ഖാനെ കാണും.
അഴിമതിക്കേസുകളിൽ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ്റെ ആരോഗ്യസ്ഥിതി മോശമാണെന്നും അദ്ദേഹത്തിന് ജീവനുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്തുവിടണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും പി.ടി.ഐ. പ്രവർത്തകരും നേരത്തെ പ്രതിഷേധം ശക്തമാക്കിയിരുന്നു. ആഴ്ചയിൽ രണ്ട് തവണ ഇമ്രാൻ ഖാന് ബന്ധുക്കളെ കാണാൻ അവസരം ഒരുക്കണമെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി മാർച്ചിൽ നിർദ്ദേശിച്ചിരുന്നു. കോടതി ഉത്തരവ് ഉണ്ടായിട്ടും കൂടിക്കാഴ്ചകൾ നിഷേധിക്കുന്നത് അദ്ദേഹത്തിൻ്റെ സുരക്ഷയെയും ആരോഗ്യത്തെയും കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിക്കുന്നതായി പി.ടി.ഐ. ആരോപിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ജയിലിന് പുറത്ത് സമാധാനപരമായി പ്രതിഷേധിച്ച ഇമ്രാൻ്റെ സഹോദരിമാരെ പോലീസ് ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ പ്രതിഷേധങ്ങൾക്കിടയിലാണ് ഉസ്മ ഖാനത്തിന് ഇമ്രാൻ ഖാനെ സന്ദർശിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള സുപ്രധാന തീരുമാനം ജയിൽ അധികൃതർ എടുത്തത്.
Amid intense and widely spread social media rumours that former Pakistan Prime Minister Imran Khan had been killed while imprisoned, authorities have finally granted permission for his sister, Uzma Khan, to visit him in Adiala Jail, Rawalpindi.