
വാഷിംഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള ഉന്നതതല കൂടിക്കാഴ്ചയ്ക്കായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറപ്പെട്ടു(US President Trump). റഷ്യ- ഉക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കാണ് അലാസ്‌കയിൽ വച്ച് നടക്കുന്ന കൂടിക്കാഴ്ചയ്ക്കായി ട്രംപ് യാത്ര തിരിച്ചത്.
എന്നാൽ യാത്രയ്ക്ക് മുന്നോടിയായി ഉക്രെയ്‌നിന് വേണ്ടി താൻ ഒരു കരാറിലും മധ്യസ്ഥനാകാൻ പോകുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കി. പകരം പുടിനെ ചർച്ചാ മേശയിലേക്ക് കൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് ആഞ്ഞടിച്ചതായാണ് റിപ്പോർട്ട്.
"ഉക്രെയ്‌നിനായി ചർച്ചകൾ നടത്താനല്ല ഞാൻ ഇവിടെ വന്നിരിക്കുന്നത്. പകരം പുടിനെ ചർച്ചാ മേശയിലേക്ക് കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. എന്റെ ആരോഗ്യത്തിനു വേണ്ടിയല്ല ഞാൻ ഇത് ചെയ്യുന്നത്. നമ്മുടെ രാജ്യത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായി ധാരാളം ജീവൻ രക്ഷിക്കാനാണ് ഞാൻ ഇത് ചെയ്യുന്നത്" - ട്രംപ് പറഞ്ഞു.
അതേസമയം, റഷ്യ- ഉക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിനെ ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി സ്വാഗതം ചെയ്തിരിക്കുകയാണ്.