ബെയ്റൂട്ട്: എല്ലാ പ്രദേശങ്ങളിലും സൈന്യത്തെ വിന്യസിച്ചെന്ന് ലെബനാൻ പ്രസിഡന്‍റ് ജോസഫ് ഔൺ വ്യക്തമാക്കി(Lebanon). ഇസ്രയേൽ സൈന്യം ബെയ്‌റൂട്ടിൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് നടപടി. ലെബനനിലെ എല്ലായിടത്തും ഇസ്രയേൽ ആക്രമണം അഴിച്ചുവിടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസ്താവനയിലൂടെ പറഞ്ഞു.
"സമവാക്യം മാറി. ഞങ്ങളുടെ സമൂഹത്തിന് നേരെ ഒരു വെടിവയ്പ്പും അനുവദിക്കില്ല. ഞങ്ങളുടെ എല്ലാ ജനങ്ങളും സുരക്ഷിതമായി അവരുടെ വീടുകളിലേക്ക് മടങ്ങുന്നുവെന്ന് ഉറപ്പാക്കും"- ബെഞ്ചമിൻ നെതന്യാഹു പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.