Description
Digital Voice of Kerala
Saturday, March 28, 2026

Digital Voice of Kerala
HomeWorld'എണ്ണവില കൂടിയാൽ കൂടട്ടെ, ആശങ്കയില്ല': ഇന്ധനവില വർദ്ധനവിൽ ട്രംപ് | Fuel...

‘എണ്ണവില കൂടിയാൽ കൂടട്ടെ, ആശങ്കയില്ല’: ഇന്ധനവില വർദ്ധനവിൽ ട്രംപ് | Fuel price

🎙️ Latest Podcast

വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇന്ധനവില വർദ്ധിക്കുന്നതിൽ തനിക്ക് യാതൊരു ആശങ്കയുമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ യുദ്ധം അവസാനിക്കുമ്പോൾ വില താനേ കുറഞ്ഞുകൊള്ളുമെന്നും ഇപ്പോൾ സൈനിക നീക്കത്തിനാണ് പ്രഥമ പരിഗണനയെന്നും ട്രംപ് വ്യക്തമാക്കി.(If they rise, they rise, Trump on fuel price hike)

പെട്രോൾ പമ്പുകളിലെ വില വർദ്ധനവ് തന്നെ അലട്ടുന്നില്ല. അതിൽ ആശങ്കയൊന്നുമില്ല. യുദ്ധം അവസാനിക്കുമ്പോൾ വില പെട്ടെന്ന് കുറയും. ഇപ്പോൾ ഇന്ധനവില കൂടുന്നതിനേക്കാൾ പ്രധാനം ഈ സൈനിക നീക്കമാണ്, ട്രംപ് പറഞ്ഞു.

ഇറാൻ നാവികസേന ഇപ്പോൾ ‘കടലിന്റെ അടിത്തട്ടിലാണെന്ന്’ പരിഹസിച്ച ട്രംപ്, ഹോർമുസ് കടലിടുക്ക് വഴി എണ്ണക്കടത്തിന് തടസ്സമുണ്ടാകില്ലെന്നും അവകാശപ്പെട്ടു. യുദ്ധം ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ആഗോള എണ്ണവിലയിൽ 16 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.