
ടെഹ്‌റാൻ: ആണവ കരാറിൽ പുരോഗതിയില്ലെങ്കിൽ അഗസ്റ്റ് അവസാനത്തോടെ ഇറാനുമേൽ ഐക്യരാഷ്ട്രസഭയുടെ കർശന ഉപരോധങ്ങൾ പുനഃസ്ഥാപിക്കുമെന്ന് യൂറോപ്യൻ നയതന്ത്രജ്ഞർ വ്യക്തമാക്കി(nuclear deal). ബ്രിട്ടൺ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ ഇക്കാര്യത്തിൽ വ്യക്തതവരുത്തിയതായും നയതന്ത്രജ്ഞർ കൂട്ടിച്ചേർത്തു.
ആണവ കരാർ സംബന്ധിച്ച ചർച്ചകൾക്കായി മൂന്ന് രാജ്യങ്ങളുടെയും അംബാസഡർമാർ ചൊവ്വാഴ്ച ജർമ്മനിയുടെ യു.എൻ മിഷനിൽ യോഗം ചേർന്നതായാണ് റിപ്പോർട്ട്. തിങ്കളാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും മൂന്ന് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരും തമ്മിലുള്ള ഫോൺ കോളിലും ഈ വിഷയം ചർച്ച ചെയ്തതായി യു.എസ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.