ഫ്രിഡ്ജിൽ നിറയെ ശത്രുക്കളുടെ തലയോട്ടികൾ, പിഞ്ചു കുഞ്ഞുങ്ങളുടെ കരൾ കടിച്ചു പറിച്ചു തിന്നുന്ന; ലോകം ഭയന്ന നരഭോജിയായ ഭരണാധികാരി 'ഈദി അമീൻ'|Idi Amin

Idi Amin
Published on

ലോകത്തിലെ ഏറ്റവും ക്രൂരനായ ഭരണാധികാരി ആരാണ് എന്ന് ചോദിച്ചാൽ പറയുവാൻ ഉത്തരങ്ങൾ ഏറെയാണ്. ജെങ്കിസ് ഖാൻ മുതൽ ഹിറ്റലർ വരെ നീളുന്ന ഈ പട്ടിക്കയിലെ മുൻനിരയിലാണ് യുഗാണ്ടയുടെ ഏകാധിപതിയായിരുന്ന ഈദി അമീന്റെ (Idi Amin) സ്ഥാനം. 1970-കളിൽ യുഗാണ്ടയെ ഭീതിയിൽ ആഴ്ത്തിയ ഏറ്റവും ക്രൂരനായ ഭരണാധികാരിയായിരുന്നു ഈദി അമീൻ. ആഫ്രിക്കയുടെ കശാപ്പുകാരൻ, നരഭോജിയായ ഭരണാധികാരി, മനുഷ്യനെ കൊന്നുതിന്നുന്ന നേതാവ്, എന്നിങ്ങനെ നീളുന്നു ഈദി അമീന് ലോകം ചാർത്തി നൽകിയ പേരുകൾ. ഈദി അമീന്റെ ജീവിതവും മരണവും ലോകത്തിന് നൽകിയത് വലിയൊരു പാഠമായിരുന്നു. അധികാര മോഹം, ക്രൂരത, അസഹിഷ്ണുത, വെറുപ്പ്, ഭയം എന്നിവ ഒരു രാജ്യത്തെയും ജനതയെയും എങ്ങനെയാണ് നരകത്തിലേക്ക് തള്ളിവിടുന്നത് എന്നതിന്റെ പാഠം.


യുഗാണ്ടയിലെ ഏറ്റവും വലിയ നഗരമായ കമ്പാലയിലായിരുന്നു ഈദി അമീന്റെ ജനനം. ഈദി അമീൻ ദാദാ ഔമീ (Idi Amin Dada Oumee) എന്നാണ് മുഴവൻ പേര്. ഔപചാരിക വിദ്യാഭ്യാസം ഒന്നും ഇല്ലാതിരുന്നെങ്കിലും, ശരീരവൈഭവവും കരുത്തും കൊണ്ട് അദ്ദേഹം ബ്രിട്ടീഷ് കോളനി ആർമിയിൽ ചേർന്നു. 1946 ലാണ് കിംഗ്‌സ് ആഫ്രിക്കൻ റൈഫിൾസിൽ (കെഎആർ) ചേരുന്നത്. ഇവിടെയുള്ള സേവന കാലത്താണ് അധികാരമോഹവും ക്രൂരതയും ഈദി അമീന്റെ ഉള്ളിൽ കയറിപ്പറ്റുന്നത്. 1952 മുതൽ 1956 വരെ കെനിയയിലെ മൗ മൗ കലാപത്തെ പൂർണമായും അടിച്ചമർത്താൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച പടവാളായിരുന്നു ഈദി അമീൻ. യുഗാണ്ട സ്വാതന്ത്രമാക്കുമ്പോൾ ഒരു കറുത്തവർഗ്ഗക്കാരാണ് ബ്രിട്ടീഷ് സേനയിൽ ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പദവിയിലായിരുന്നു അമീൻ. 1962-ൽ യുഗാണ്ടയുടെ സ്വാതന്ത്ര്യത്തിന് മുമ്പ് ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ച ചുരുക്കം ചില യുഗാണ്ടക്കാരിൽ ഒരാളായി അമീൻ മാറിയിരുന്നു. യുഗാണ്ടയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ മിൽട്ടൺ ഒബോട്ടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. പ്രധാനമന്ത്രിയുടെ അടുത്ത അനുയായിയായി മാറിയ അമീൻ 1966 ൽ കരസേനയുടെയും വ്യോമസേനയുടെയും മേധാവിയായി നിയമിതനായി.

കൂടെ നിന്ന് ചതിക്കുകയായിരുന്നു ഈദി അമീൻ. 1971 ജനുവരി 25 ന്, ഒബോട്ടെ സിംഗപ്പൂരിൽ ആ വർഷത്തെ കോമൺ‌വെൽത്ത് ഉച്ചകോടിയിൽ പങ്കെടുക്കുന്ന സമയത്ത് അപ്രതീക്ഷിതമായ സൈനിക അട്ടിമറിയിലൂടെ രാജ്യ ഭരണം പിടിച്ചെടുക്കുന്നു. തൊട്ടു പിന്നാലെ രാജ്യത്തെ പ്രധാന എയർപോർട്ട് അടച്ചിടുവാൻ ഉത്തരവ് നൽകുന്നു. അട്ടിമറിക്ക് ഒരാഴ്ച കഴിഞ്ഞ്, 1971 ഫെബ്രുവരി 2 ന്, അമീൻ സ്വയം യുഗാണ്ടയുടെ പ്രസിഡന്റായും, സായുധ സേനയുടെ കമാൻഡർ-ഇൻ-ചീഫായും, യുഗാണ്ട ആർമി ചീഫ് ഓഫ് സ്റ്റാഫായും, ചീഫ് ഓഫ് എയർ സ്റ്റാഫായും പ്രഖ്യാപ്പിക്കുന്നു. അധികാരത്തിലേറിയത്തിന് തൊട്ടു പിന്നാലെ രാജ്യത്തുണ്ടായിരുന്ന എല്ലാ ഏഷ്യൻ വംശജരെയും പുറത്താക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക ഘടനയിൽ പ്രധാന പങ്ക് വഹിച്ചവരായിരുന്നു ഏഷ്യൻ വംശജർ. കൂട്ടമായി ഏഷ്യാക്കാരെ പുറത്താക്കിയതോടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അകെ തകിടം മറിഞ്ഞു. എന്നാൽ ഇതൊന്നും ഈദി അമീൻ അത്രവലിയ കാര്യമാക്കിയില്ല. അയാൾ എങ്ങനെ ഒരു ഏകാധിപതിയായി വാഴാം എന്ന ചിന്തയിൽ മാത്രമായിരുന്നു.

എതിർത്ത് നിന്ന എല്ലാവരെയും നിഷ്കരുണം കൊന്നു തള്ളി. തെരുവുകളിൽ ഇറങ്ങി അയാൾക്ക് എതിരെ പതിഞ്ഞ സ്വരത്തിൽ പോലും ശബ്‌ദിക്കാൻ ഒരു രാജ്യം തന്നെ ഭയന്നു. വിദ്യാർത്ഥികൾ, മാധ്യമപ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ, എന്തിന് ഏറെ പറയുന്നു സ്വന്തം രാജ്യത്തെ ഒരു നേരത്തെ അന്നത്തിനോ ഉടുതുണിക്കോ വകയില്ലാത്ത പട്ടിണി പാവങ്ങളെ പോലും ആ മനുഷ്യൻ വേട്ടയാടി. രാഷ്ട്രീയ നേതാക്കൾ, മതനേതാക്കൾ, സാധാരണ ജനങ്ങൾ, അയാൾക്ക് എതിരായി ചെറു വിരൽ പോലും ചൂണ്ടിയ മനുഷ്യരെ ക്രൂരമായ രീതിയിൽ കൊല്ലപ്പെടുത്തി. ചരിത്രകാരന്മാരുടെ കണക്കുപ്രകാരം, അമീൻ ഭരണം നടത്തിയ വെറും എട്ട് വർഷത്തിനുള്ളിൽ ഏകദേശം 3 ലക്ഷത്തോളം മനുഷ്യർക്കാണ് ജീവൻ നഷ്ടമായത്. അമീന്റെ കൈവശം ആണവായുധമോ രാസായുധമോ ഉണ്ടായിരുന്നില്ല, എന്നിട്ടും ലോകം അദ്ദേഹത്തെ ഭയപ്പെട്ടു. എന്നാൽ, ലോകം തന്നെ ഭയന്ന നേതാവിന് എല്ലാത്തിനെയും ഭയമായിരുന്നു. അയാൾ സ്വതം നിഴലിനെ പോലും ഭയന്നിരുന്നു. എപ്പോഴും ചുറ്റിനും നൂറുകണക്കിന് പട്ടാളക്കാർ കാവലുണ്ടാക്കും. ഉറങ്ങുമ്പോൾ പോലും സൈനിക യൂണിഫോം അയാൾ ഊരിമാറ്റിയിരുന്നില്ല. ഭയമായിരുന്നു അയാൾക്ക്, ഉറക്കത്തിൽ ആരെങ്കിലും തന്നെ പോലെ അട്ടിമറി നടത്തി ഭരണം പിടിച്ചെടുക്കുമോ എന്ന ഭയം. തൊഴിലില്ലായ്മയും പട്ടിണിയും രാജ്യത്ത് വ്യാപിക്കുന്നു. വളരെപ്പെട്ടെന്നാണ് ലോകത്ത് നിന്നും ഒറ്റപ്പെട്ട ഒരു രാജ്യമായി യുഗാണ്ട മാറിയത്.

മാംസഭോജിയായ ഭരണാധികാരി

അമീനെ ലോകം ഏറ്റവും അധികം ഭയത്തോടെ ഓർക്കുന്നത് അയാളുടെ മനുഷ്യ മാംസത്തോടുള്ള ആസക്തിയുടെ കഥകളിലൂടെയാണ്. അന്താരാഷ്ട്ര റിപ്പോർട്ടുകൾ അനുസരിച്ച് മനുഷ്യ മാംസം അയാൾക്ക് പ്രിയമായിരുന്നു അത്രേ. ചില റിപ്പോർട്ടുകൾ പ്രകാരം, അമീൻ തന്റെ ശത്രുക്കളുടെ കരൾ ഭക്ഷിക്കാറുണ്ടായിരുന്നു. ഏറെ ഭയാനകം കൊച്ചുകുഞ്ഞുങ്ങളുടെ കരൾ അയാൾക്ക് ഏറെ പ്രിയമായിരുന്നു എന്ന വസ്തുതയാണ്. ശത്രുക്കളുടെ കുട്ടികളെ കൊന്നു കരൾ വേർതിരിച്ച് ഭക്ഷിച്ചതായും പറയപ്പെടുന്നു. പീഡകളും മനുഷ്യ വേട്ടയും യുഗാണ്ടയുടെ ദൈനംദിന യാഥാർഥ്യമായി മാറി. ഭയത്തിന്റെ അന്തരീക്ഷത്തിൽ ആരും അദ്ദേഹത്തിനെതിരെ ഒന്നും പറയാൻ ധൈര്യം കാണിച്ചിരുന്നില്ല. അയാളുടെ ഫ്രിഡ്ജിൽ മനുഷ്യന്റെ തലയോട്ടികൾ കൊണ്ട് നിറഞ്ഞിരുന്നു എന്നും പറയപ്പെടുന്നു.

1978 ഒക്ടോബറിൽ ഈദി അമീന്റെ സൈന്യം ടാൻസാനിയയിലെ കഗേര മേഖല ആക്രമിച്ച് പിടിച്ചെടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ആരംഭിച്ച ഉഗാണ്ട-ടാൻസാനിയ യുദ്ധത്തോടെയാണ് ഈദി അമീന്റെ പതനം ആരംഭിക്കുന്നത്. ടാൻസാനിയൻ സൈന്യവും യുഗാണ്ടൻ വിമോചന പോരാളികളും ചേർന്ന് തലസ്ഥാന നഗരം പിടിച്ചെടുക്കുന്നു. അതോടെ ഇനിയും സ്വന്തം രാജ്യത്ത് തുടരുന്നത് ബുദ്ധിയല്ല എന്ന് മനസിലാക്കിയ അമീൻ കുടുംബത്തോടൊപ്പം ലിബിയയിലേക്ക് കടക്കുന്നു. തുടർന്ന്, സൗദി അറേബ്യയിൽ രാഷ്ട്രീയ അഭയം തേടി. 1989 ൽ ജിദ്ദയിൽ നിന്ന് യുഗാണ്ടയിലേക്ക് പോകാൻ അമീൻ ശ്രമം നടത്തിയെങ്കിലും തിരിക്കെ സൗദിയിലേക്ക് തന്നെ അയാളെ അയക്കുന്നു. 2003 ൽ വൃക്ക രോഗബാധിതനായി ഈദി അമീൻ എന്ന ചരിത്രത്തിലെ ഏറ്റവും നീചമായ നേതാവ് മരണപ്പെടുന്നു.

Summary: Idi Amin was a ruthless military dictator of Uganda. He seized power in 1971 and became infamous for mass killings, human rights abuses, and even allegations of cannibalism. It is believed that nearly 300,000 people were killed during his rule. Finally, in 1979, he was overthrown and lived the rest of his life in exile until his death.

Related Stories

No stories found.
Times Kerala
timeskerala.com