
കരോലിന: നോർത്ത് കരോലിനയുടെ ഔട്ടർ ബാങ്ക്സിൽ നാശം വിതച്ച് എറിൻ ചുഴലിക്കാറ്റ്(Hurricane Erin). ബുധനാഴ്ച വൈകുന്നേരത്തോടെ ശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന് തീരദേശ മേഖലകളിൽ കടൽ പ്രക്ഷുബ്ദമായി. ഇതോടെ തീരദേശ ഹൈവേയുടെ ഒരു ഭാഗം വെള്ളത്തിനടിയിലായി.
തുടർന്ന് ഹാറ്റെറാസ് ദ്വീപിലെ ഹൈവേ 12 അടച്ച് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു. വ്യാഴാഴ്ചയും റോഡ് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, ചുഴലിക്കാറ്റിന്റെ ഭാഗമായി വെള്ളിയാഴ്ച വരെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ബെർമുഡയിൽ താമസക്കാരോടും വിനോദസഞ്ചാരികളോടും മാറി താമസിക്കാൻ അധികൃതർ നിർദ്ദേശിച്ചതായാണ് വിവരം.