
റോഡാന്തെ: എറിൻ ചുഴലിക്കാറ്റിന്റെ പ്രഭാവം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അമേരിക്കയുടെ കിഴക്കൻ തീരത്ത് ബീച്ചുകളിൽ നിയന്ത്രണം ഏർപ്പെടുത്തി(Hurricane Erin). ഫ്ലോറിഡ മുതൽ ന്യൂ ഇംഗ്ലണ്ട് വരെയുള്ള ബീച്ചുകളാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി അടച്ചത്.
ഭീമൻ കൊടുങ്കാറ്റിന്റെ കേന്ദ്രം കടലിൽ നിന്ന് വളരെ അകലെയായിരിക്കുമെങ്കിലും തീര പ്രദേശങ്ങളിൽ വലിയ തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം, എറിൻ ചുഴലി കാറ്റിൽ വലിയ ഭീഷണി നേരിടുന്നത് നോർത്ത് കരോലിനയിലെ ഔട്ടർ ബാങ്കുകളുടെ ബാരിയർ ദ്വീപുകളിലാണെന്നാണ് വിവരം.