

മോസ്കോ: റഷ്യ-യുക്രെയ്ൻ ( Russia-Ukraine) യുദ്ധം അവസാനിപ്പിക്കാൻ യുഎസ് നീക്കം നടത്തുന്ന ചർച്ചകൾക്ക് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ, ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബൻ (Viktor Orban) റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനുമായി മോസ്കോയിൽ കൂടിക്കാഴ്ച നടത്തി. യൂറോപ്പിൽ പുടിൻ്റെ അടുത്ത സഖ്യകക്ഷിയായി കണക്കാക്കപ്പെടുന്ന ഓർബൻ, റഷ്യക്കെതിരായ യൂറോപ്യൻ യൂണിയൻ്റെ, നാറ്റോയുടെയും ഐക്യദാർഢ്യത്തെ നിരന്തരം ചോദ്യം ചെയ്യുന്നത് സഖ്യകക്ഷികളെ പ്രകോപിപ്പിക്കാറുണ്ട്. "യുക്രെയ്ൻ വിഷയത്തിലെ നിങ്ങളുടെ സന്തുലിതമായ നിലപാടിനെക്കുറിച്ച് ഞങ്ങൾക്ക് അറിയാം," എന്ന് പുടിൻ ഓർബനോട് പറഞ്ഞതായി റഷ്യൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു.
അമേരിക്കയുമായുള്ള റഷ്യൻ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ബുഡാപെസ്റ്റ് ഒരു വേദിയാക്കാൻ ഓർബൻ നിർദ്ദേശിച്ചതിന് പുടിൻ നന്ദി പറഞ്ഞു. പ്രധാനമന്ത്രി ഓർബൻ യൂറോപ്യൻ യൂണിയൻ്റെ അനുമതിയില്ലാതെയാണ് റഷ്യയിൽ പോയതെന്ന് ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് വിമർശിച്ചു. റഷ്യൻ എണ്ണയുടെയും പ്രകൃതിവാതകത്തിൻ്റെയും വിതരണത്തിൽ ഉറപ്പും പാക്സ് ആണവനിലയത്തിൻ്റെ നിർമ്മാണം തുടരാനുള്ള കരാറുമാണ് ചർച്ചയുടെ ഫലമായി തങ്ങൾക്ക് ലഭിച്ചതെന്ന് ഹംഗേറിയൻ വിദേശകാര്യ മന്ത്രി പീറ്റർ സിജാർട്ടോ സോഷ്യൽ മീഡിയയിൽ അറിയിച്ചു. റഷ്യൻ ഊർജ്ജത്തെ ആശ്രയിക്കുന്നത് കുറയ്ക്കാൻ 2027-ഓടെ യൂറോപ്യൻ യൂണിയൻ നിരോധനം കൊണ്ടുവരാൻ ശ്രമിക്കുമ്പോഴും, ഹംഗറി അതിനെ എതിർക്കുന്നു. ഹംഗറി നിലവിൽ 80% എണ്ണ, പ്രകൃതിവാതക ആവശ്യങ്ങൾക്കും 100% ആണവ ഇന്ധനത്തിനും റഷ്യയെയാണ് ആശ്രയിക്കുന്നത്.
Hungarian Prime Minister Viktor Orban, a close ally of Vladimir Putin in Europe, met the Russian President in Moscow just days before US-led talks aimed at ending the war in Ukraine. Orban's meeting defied his EU and NATO partners, prompting criticism from German Chancellor Friedrich Merz, who noted that Orban acted without a European mandate.