
ബൈറൂത്: വെടിനിർത്തൽ കരാർ നിലവിൽ വന്ന ശേഷവും ലബനാനെ നിരന്തരം ആക്രമിക്കുന്ന ഇസ്രായേലിന് മുന്നറിയിപ്പുമായി ഹിസ്ബുല്ല. ഇസ്രായേൽ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല അറിയിച്ചു. ലബനാന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വെടിനിർത്തൽ കരാർ ലംഘിച്ച് തലസ്ഥാനമായ ബൈറൂത്തിൽ വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് ശേഷമാണ് ഹിസ്ബുല്ല നേതാവ് നയീം കാസിമിന്റെ പ്രസ്താവന പുറത്തുവന്നത്.