ബലാത്സംഗം ചെയ്ത ശേഷം തൊലി കത്തിച്ചു, കഷണങ്ങളാക്കിയ ശവശരീരത്തെ പല പാത്രങ്ങളിലാക്കി വേവിച്ചു; പൊലീസുകാരെ പോലും ഞെട്ടിച്ച ‘ഹലോ കിറ്റി’ മർഡർ കേസ് | HELLO KITTY MURDER CASE

പല രീതിയിൽ അവർ ശാരീരികമായും മാനസികമായും ഫാനിനെ പീഡിപ്പിച്ചു
HELLO KITTY MURDER CASE
Updated on

1999 മെയ്, ഹോങ്കോങ്ങിലെ യൗ മാ ടെയ് പോലീസ് സ്റ്റേഷന്റെ ഉള്ളിലേക്ക് അഹ് ഹോങ് എന്ന പതിനാലുവയസ്സുകാരി വലിയ ഭയത്തോടെ കയറിവരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി, വൈദ്യുത വയറിൽ ബന്ധിച്ച് പീഡിപ്പിക്കപ്പെട്ട ഒരു സ്ത്രീയുടെ പ്രേതം തന്നെ നിരന്തരമായി വേട്ടയാടുന്നുണ്ടെന്ന് അവൾ ഉദ്യോഗസ്ഥരോട് പറയുന്നു. ആദ്യമൊന്നും ആ പെൺകുട്ടി പറഞ്ഞ കാര്യങ്ങൾ അവർ അത്രകണ്ട് കാര്യത്തിൽ എടുത്തില്ല. എന്നാൽ തനിക്കും ആ സ്ത്രീയുടെ മരണത്തിൽ പങ്കുണ്ടെന്ന് അവൾ പറഞ്ഞതോടെ കാര്യത്തിന്റെ ഗൗരവം പോലീസുകാർക്ക് മനസ്സിലായി.

ഓട്ടുവയ്ക്കാതെ പോലീസുകർ ആ പെൺകുട്ടിയെ പിന്തുടർന്നു, അവൾ അവരെ കൂട്ടിക്കൊണ്ടുപോയത് ഒരു അപ്പാർട്മെന്റിലേക്കായിരുന്നു. പുറത്തു നിന്ന് നോക്കുമ്പോൾ യാതൊരു അസ്വാഭാവികതയും തോന്നാത്ത ഒരു അപാർട്മെന്റ്. അകത്തു കടന്ന പോലീസ് ഓരോ മുറികളും പരിശോധിക്കുന്നു. ഒടുവിൽ ഒരു മുറിക്കുള്ളിൽ അൽപ്പം വലിപ്പത്തിലുള്ള ഒരു മത്സ്യകന്യകയുടെ രൂപത്തിലുള്ള ഒരു ഹലോ കിറ്റി പാവയെ കാണുന്നു. പാവയിൽ എന്തോ നിഗൂഢ്ത ഒളിഞ്ഞിരിക്കുന്നതായി തോന്നിയ പോലീസുകർ ആ പാവയെ തുറന്നു നോക്കിയപ്പോഴാണ് അവർ ആ കാഴച്ച് കാണുന്നത്. പാവയ്ക്കുള്ളിൽ ഒരു സ്ത്രീയുടെ വെട്ടിമാറ്റിയ തല. സ്ത്രീയയുടെ തല കണ്ട പോലീസുകർ ആകെ ഞെട്ടി, ഉടൻ തന്നെ ഫോറൻസിക് ടീം ഉൾപ്പെടെ ഉള്ളവർ എത്തി അപാർട്മെന്റിൽ പരിശോധനകൾ നടത്തുന്നു. അത് ആരുടെ തലയാണ് എന്ന തിരിച്ചറിയുക എന്നതായിരുന്നു പോലീസിന്റെ പ്രധാന ലക്ഷ്യം. കൊല്ലപ്പെട്ടത്ത് 23 കാരിയായ ഫാൻ മാൻ-യീ (Fan Man- Yee) ആണ് കണ്ടെത്തി. ഈ കേസ് ഹലോ കിറ്റി കൊലപാതകം (HELLO KITTY MURDER CASE) എന്നറിയപ്പെട്ടു, ഹോങ്കോങ്ങിന്റെ ഓർമ്മയിലെ ഏറ്റവും നീചമായ കുറ്റകൃത്യങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഹലോ കിറ്റി കൊലപാതക കേസിന്റെ ഭയാനകമായ കഥയാണിത്.

ഹലോ കിറ്റിക്കുള്ളിൽ ഒളിപ്പിച്ച ഫാൻ മാൻ-യീ ആരാണ് ?

1976 ൽ ഷെൻ‌ഷെനയിലാണ് ഫാൻ മാൻ-യീയുടെ ജനനം. പക്ഷെ വളരെ ചെറുപ്പത്തിൽ തന്നെ ഫാൻ മാൻ-യീയെ വീട്ടുകാർ ഉപേക്ഷിക്കുന്നു. അനാഥാലയത്തിൽ ജീവിച്ച ഫാനിനെ പതിനഞ്ചാം വയസ്സിൽ അവിടെ നിന്നും പറഞ്ഞു വിടുന്നു. തുടർന്നുള്ള ഫാന്റെ ജീവിതം തെരുവുകളിലായിരുന്നു. തെരുവിലെ ഫാനിന്റെ ജീവിതം ദുരിതപൂർണ്ണമായിരുന്നു. എന്നിരുന്നാലും ഉപജീവിതാനത്തിനായി പല പല ജോലികളും ഫാൻ ചെയ്തിരുന്നു. ലഹരി സംഘങ്ങളുടെ കൂട്ടിൽ അകപ്പെട്ട ഫാൻ വളരെ ചെറുപ്പത്തിൽ തന്നെ ലഹരിക്ക് അടിമയാകുന്നു. ലഹരിക്കും ദൈനംദിന ജീവിതത്തിനു വേണ്ടി പണം തികയാതെ വന്നതോടെ ഫാൻ വേശ്യാവൃത്തിയിലേക്ക് തിരിയുകയായിരുന്നു.

1996 ൽ ഒരു നൈറ്റ് ക്ലബ്ബിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന വേളയിലാണ് ഫാൻ വിവാഹിതയാകുന്നത്. ഫാനിന് ഒരു മകൻ  ജനിക്കുന്നു. ആദ്യമൊന്നും വലിയ കുഴപ്പങ്ങൾ ഇല്ലാതെ മുന്നോട്ട് പോയ ഫാനിന്റെ കുടുംബ ജീവിതം അകെ തകിടം മറിയുകയാണ്. ഫാനും ഭർത്താവും ഒരുപോലെ ലഹരിക്ക് അടിമകളായിരുന്നു, ഇത് ഇവർക്കിടയിൽ വലിയ തോതിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു.

1997 ന്റെ തുടക്കത്തിൽ ഫാൻ മാൻ-യി 34 കാരനായ ചാൻ മാൻ-ലോക്കിനെ പരിചയപ്പെടുന്നു. ഇരുവരും ഫാൻ ജോലി ചെയ്തിരുന്ന നൈറ്റ് ക്ലബ്ബിൽ വച്ച് കണ്ടുമുട്ടുകയായിരുന്നു, തുടർന്ന് ഇരുവരും തമ്മിൽ അടുപ്പത്തിലാവുന്നു. ആ നാട്ടിലെ പ്രധാന ലഹരി കച്ചവടകരനായിരുന്നു ചാൻ മാൻ. പൈസക്ക് നല്ലതു പോലെ ആവശ്യമുള്ളത് കൊണ്ട് തന്നെ ഫാൻ വേശ്യാവൃത്തി തുടർന്നിരുന്നു. തക്കം കിട്ടുമ്പോഴൊക്കെയും മോഷണവും പതിവാക്കി. ഒരിക്കൽ ഫാൻ ചാനിന്റെ പേഴ്സിൽ നിന്നും 4,000 ഡോളർ മോഷ്ടിക്കുന്നു. പക്ഷെ അന്ന് ഫാൻ ഒരിക്കലും കരുതിയിരുന്നില്ല അവളുടെ ജീവിതത്തെ തന്നെ ഈ മോഷണം മാറ്റിമറിക്കും എന്ന്. തന്റെ പണം മോഷണം പോയത് വിവരം മനസ്സിലാക്കിയ ചാനിന് മനസ്സിലാകുന്നു പണം എടുത്തത് ഫാനാണ് എന്ന് .

ഫാനിനോട് നാലായിരം ഡോളറിനൊപ്പം പലിശയായി പതിനായിരം ഡോളറും നൽകുവാൻ ചാൻ ആവശ്യപ്പെടുന്നു. ദൈനംദിന ജീവിത ആവശ്യങ്ങളക്ക് പോലും കൈയിൽ പണമില്ലാതിരുന്ന സമയത്തായിരുന്നു ചാൻ ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചത്. എന്നിരുന്നാലും തന്നാൽ കഴിയുന്ന രീതിയിൽ ഫാൻ നാലായിരം ഡോളർ തിരികെ നൽകുന്നു. എന്നാൽ തന്റെ പണം മോഷ്ട്ടിച്ച ഫാനിനോട് ചാനിന് വല്ലാത്ത പക തോന്നുന്നു. എങ്ങനെയെങ്കിലും അവളോട് പ്രതികാരം വീട്ടണം എന്ന് ചിന്ത ചാനിന്റെ ഉള്ളിൽ നിറയുന്നു.

പ്രതികാരവും ക്രൂരതയും

ചാനിന്റെ സഹായികളായ ല്യൂങ് ഷിങ്-ചോയോടും ല്യൂങ് വൈ-ലുനോടും ഫാനിനെ തട്ടികൊണ്ട് വരുവാൻ ആവശ്യപ്പെടുന്നു. അവർ ചാനിന്റെ ആജ്ഞ അതുപോലെ അനുസരിക്കുന്നു. തട്ടിക്കൊണ്ടു വന്ന ഫാനിനെ നിർബന്ധിത വേശ്യാവൃത്തിക്ക് വിധേയയാക്കുന്നു. നിരവധി പുരുഷന്മാർക്ക് മുന്നിൽ ഒരു കാഴച്ച് വസ്തുവിനെ പോലെ അവളെ അവർ പ്രദർശിപ്പിച്ചു.

ഫാനിനെ വേശ്യാവൃത്തിയിൽ ഏർപ്പെടുത്തിയാൽ മാത്രം പോരാ എന്ന് തോന്നിയ ചാൻ അവളെ മറ്റൊരു അപ്പാർട്മെന്റിലേക്ക് മാറ്റുന്നു. ഇവിടെ ചാനും അയാളുടെ കൂട്ടാളികളും ചേർന്ന് അവളെ കെട്ടിയിട്ട് മർദ്ദിച്ചു, ഇലക്ട്രിക്ക് വയർ ഉപയോഗിച്ച അവളുടെ ശരീരത്തെ വിരിഞ്ഞ മുറുകി കെട്ടുന്നു. അവളുടെ തൊലി കത്തിച്ചു, ബലാത്സംഗം ചെയ്തു, നിർബന്ധിച്ച് മനുഷ്യവിസർജ്യം കഴിപ്പിക്കുന്നു. ഇങ്ങനെ പലതരം ഭീകരതകൾക്ക് ഫാൻ ഇരയായി. ഇതേ സമയത്താണ് ചാനിന്റെ കാമുകിയായിരുന്ന 13 വയസ്സുകാരി അഹ് ഹൊങ്ങിന്റെ കടന്നു വരവ്. ഫാനിനെ ചാനും കൂട്ടരും ഉപദ്രവിക്കുന്നത് കണ്ട അഹ് ഹോങ് ആദ്യം കരുതിയത് അവർ തമാശയുടെ പുറത്താണ് ഫാനിനെ ഉപദ്രവിക്കുന്നത് എന്ന്. അതുകൊണ്ട് തന്നെ അഹ് ഹൊങ്ങും ഫാനിനെ ഉപദ്രവിക്കുന്നു.

ഏറെ നാളുകൾ കടന്നു പോയി. പല രീതിയിൽ അവർ ശാരീരികമായും മാനസികമായും ഫാനിനെ പീഡിപ്പിച്ചു. ചാനിന്റെയും കൂട്ടരുടെയും തുടരെയുള്ള പീഡനങ്ങൾ കാരണം ഫാനിന് ശെരിക്കും ഒന്ന് ശബ്ധിക്കുവാൻ പോലും കഴിയാതെയായി. ലൈംഗികമായി മാനസികമായും കൊടിയ പീഡനങ്ങൾ ഏറ്റിട്ട് പോലും ഒന്നു ഉച്ചത്തിൽ കരയുവാൻ പോലും ഫാനിനു കഴിഞ്ഞിരുന്നില്ല. പ്രതികരിക്കുവാൻ പോലുമുള്ള ശേഷി ഫാനിന് നഷ്ടപ്പെട്ടിരുന്നു. അവർ നിരന്തരമായ അവളെ ശാരീരികമായി ഉപദ്രവിച്ചു കൊണ്ടിരുന്നു.

അങ്ങനെ ഒരു ദിവസം അവർ അവളെ ശുചിമുറിക്കുള്ളിൽ പൂട്ടിയിടുന്നു. പിന്നീട് അവർ കതക് തുറന്നു നോക്കിയപ്പോൾ കണ്ടത് ജീവനറ്റ ഫാനിന്റെ ശരീരത്തെയായിരുന്നു. ഫാനിനെ കാണാതെയായി ഏകദേശം ഒരു മാസം ആവാറായിപ്പോഴേക്കും ഫാൻ കൊല്ലപ്പെടുന്നു. ഫാൻ മരണപ്പെട്ടു എന്ന് ഉറപ്പായ അവർക്ക് അവളുടെ ശവശരീരത്തെ എന്ത് ചെയ്യും എന്നുള്ള കുഴപ്പത്തിലായി. ഒടുവിൽ അവർ ശുചിമുറിയിൽ വച്ചുതന്നെ  ഫാനിന്റെ ശരീരത്തെ കൊച്ച് കൊച്ച് കഷണങ്ങളാക്കി വെട്ടി നുറുക്കുന്നു. പിന്നീട് കഷണങ്ങളാക്കിയ ശവശരീരത്തെ പലപാത്രങ്ങളിലാക്കി വേവിക്കുന്നു. വേവിച്ച ശവ ശരീരങ്ങൾ പ്ലാസ്റ്റിക് കവറിനുള്ളിൽ കെട്ടി പട്ടണത്തിന്റെ പല പ്രവിശ്യകളിലായി ഉപേക്ഷിക്കുന്നു. ബാക്കി അവശേഷിച്ച ആന്തരികായവങ്ങൾ കവറിൽ ആക്കി ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കുന്നു. എന്നാൽ ഫാനിന്റെ ശരീരത്തിൽ നിന്ന് വെട്ടിമറ്റിയ തല അവർ ഒരു ഹലോ കിറ്റി പാവയ്ക്കുള്ളിൽ വച്ച് തുന്നിവയ്ക്കുന്നു.

1999 ഏപ്രിൽ 15 ന് ഫാൻ കൊല്ലപ്പെടുന്നു, പിന്നെയും ഒരു മാസം കടന്നു പോയി. ഫാനിനെ കുറിച്ച് ചാനും കൂട്ടരും മറന്നു തുടങ്ങി, അപ്പോഴും അഹ് ഹൊങ്ങിനെ വിട്ടുമാറാതെ ഫാനിന്റെ ഓർമ്മകൾ വേട്ടയാടി കൊണ്ടേയിരുന്നു. ഫാൻ പ്രേതമായി മാറി അഹ് ഹൊങ്ങിന് കൊല്ലുവാൻ ശ്രമിക്കുയാണ് എന്ന് അവൾക്ക് തോന്നി. ഫാനിന്റെ മരണത്തിൽ തനിക്കും പങ്കുണ്ടെന്ന് ബോധ്യമുള്ള അഹ് ഹോങ് 1999 മെയ് മാസത്തിൽ പോലീസ് സ്റ്റേഷനിൽ പോയി എല്ലാം തുറന്നു പറയുന്നു.

അങ്ങനെ ഹോങ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് അന്വേക്ഷണം ആരംഭിക്കുന്നത്. അഹ് ഹൊങ്ങിന്റെ തുറന്നു പറച്ചിൽ വളരെ അസ്വസ്ഥത ഉളവാക്കുന്നതായിരുന്നു, പക്ഷേ അത് സത്യമായിരിക്കാൻ സാധ്യതയില്ലെന്ന് പലരും കരുതിയെങ്കിലും, പോലീസ് കണ്ടെത്തിയ തെളിവുകൾ അമ്പരപ്പിക്കുന്നതും അസ്വസ്ഥത ഉളവാക്കുന്നതുമായിരുന്നു. ഫാൻ മാൻ-യീയെ പീഡിപ്പിച്ച അപ്പാർട്ട്മെന്റിലെ ഷീറ്റുകളും കർട്ടനുകളും മുതൽ ടവലുകളും വെള്ളി പാത്രങ്ങളും വരെ ഹലോ കിറ്റിയുടെ മാതൃകയുള്ളതായിരുന്നു. ചാനിനെയും കൂട്ടരെയും പോലീസ് അറസ്റ്റ് ചെയ്തു, നിർഭാഗ്യവശാൽ, ഫാൻ മാൻ-യീയുടെ ശേഷിക്കുന്ന ശരീരഭാഗങ്ങളൾ കണ്ടെത്തുവാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് പോലീസിനും മെഡിക്കൽ എക്സാമിനർമാർക്കും ഫാനിന്റെ മരണകാരണം കണ്ടെത്താൻ കഴിഞ്ഞില്ല.

ലഹരിക്ക് അടിമയായിരുന്ന ഫാൻ മരണപ്പെടുവാൻ കാരണം മയക്കുമരുന്ന് അമിതമായി ഉള്ളി ചെന്നത് കൊണ്ടാണ് എന്ന് പ്രതിഭാഗം വാദിക്കുന്നു. പ്രതികൾക്ക്  എതിരെ ശക്തമായ തെളിവുകൾ ഇല്ലാത്തതു കൊണ്ട് തന്നെ അത്രകണ്ട് വലിയ ശിക്ഷയൊന്നും ആ മൂന്നുപേർക്കും ലഭിക്കുന്നില്ല. അഹ് ഹൊങ്ങിന്റെ പ്രായത്തെ പരിഗണിച്ച് കൊണ്ട് കോടതി അവളെ വെറുതെ വിടുന്നു

Summary

The horrifying Hello Kitty Murder Case was uncovered in Hong Kong in 1999 when a 14-year-old girl confessed to police that she was involved in the brutal torture and murder of 23-year-old Fan Man-Yee by drug dealer Chan Man-Lok and his accomplices. The victim had been repeatedly abused, killed, dismembered, and her remains were cooked and discarded, with her severed head hidden inside a Hello Kitty doll. Despite the shocking nature of the crime, the perpetrators received less severe sentences due to the inability to recover all body parts and definitively determine the cause of death.

Related Stories

No stories found.
Times Kerala
timeskerala.com