

ന്യൂജേഴ്‌സി: തെക്കൻ ന്യൂജേഴ്‌സിയിൽ രണ്ട് ഹെലികോപ്റ്ററുകൾ ആകാശത്ത് വെച്ച് കൂട്ടിയിടിച്ച് ഒരാൾ കൊല്ലപ്പെട്ടു (Helicopter Crash). ഞായറാഴ്ച രാവിലെ 11:25-ഓടെ ഹാമൺടൺ മുനിസിപ്പൽ എയർപോർട്ടിന് സമീപമാണ് അപകടമുണ്ടായത്. എൻസ്ട്രോം എഫ്-28 എ (Enstrom F-28A), എൻസ്ട്രോം 280 സി (Enstrom 280C) എന്നീ രണ്ട് ഹെലികോപ്റ്ററുകളാണ് കൂട്ടിയിടിച്ചതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
അപകടസമയത്ത് രണ്ട് ഹെലികോപ്റ്ററുകളിലും പൈലറ്റുമാർ മാത്രമാണ് ഉണ്ടായിരുന്നത്. കൂട്ടിയിടിച്ചതിന് പിന്നാലെ ഹെലികോപ്റ്ററുകൾ തുറസ്സായ പാടത്തേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുകയും ഗുരുതരമായി പരിക്കേറ്റ പൈലറ്റുമാരെ എയർലിഫ്റ്റ് വഴി ട്രോമ സെന്ററിലേക്ക് മാറ്റുകയും ചെയ്തു. ചികിത്സയിലിരിക്കെയാണ് ഒരാളുടെ മരണം അധികൃതർ സ്ഥിരീകരിച്ചത്. രണ്ടാമത്തെ പൈലറ്റിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.
അപകടത്തെക്കുറിച്ച് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) അന്വേഷണം ആരംഭിച്ചു. വിമാനങ്ങളുടെ അറ്റകുറ്റപ്പണി ചരിത്രം, എയർ ട്രാഫിക് കൺട്രോൾ ആശയവിനിമയം, അപകടസമയത്തെ കാലാവസ്ഥ തുടങ്ങിയ കാര്യങ്ങൾ വിശദമായി പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അപകടത്തിൽ ന്യൂജേഴ്‌സി സെനറ്റർ കോറി ബുക്കർ അനുശോചനം രേഖപ്പെടുത്തി.
One person has died and another remains in critical condition after two Enstrom helicopters collided mid-air near Hammonton Municipal Airport in southern New Jersey. The crash occurred on Sunday morning, prompting emergency responders to airlift both pilots to a nearby trauma center where one later succumbed to his injuries. The National Transportation Safety Board (NTSB) has launched a formal investigation to determine the cause of the tragic incident.