
ബെയ്ജിംഗ്: ചൈനയിൽ തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അൻപതിൽ അധികം പേർ മരിക്കുകയും പത്തോളം പേരെ കാണാതാവുകയും ചെയ്തതായി അധികൃതർ അറിയിച്ചു. കഴിഞ്ഞയാഴ്ച ചൈനയിൽ ആരംഭിച്ച കനത്ത മഴയിൽ നിരവധി റോഡുകൾ തകർന്നു, വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ആളുകളെ ഷെൽട്ടറുകളിൽ പാർപ്പിച്ചിരിക്കുകയാനിന്നും അധികൃതർ അറിയിച്ചു. ദുരന്ത നിവാരണ, രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
ബീജിംഗിലെ വടക്കൻ പർവതപ്രദേശങ്ങളായ മിയുൻ, യാങ്‌ക്വിംഗ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മരണസംഖ്യ രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കവും ദുരന്തങ്ങളും ഉണ്ടായ സാഹചര്യത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കാൻ പ്രസിഡന്റ് ഷി ജിൻപിംഗ് ഉത്തരവിട്ടു. അതനുസരിച്ച്, മുൻകരുതലിന്റെ ഭാഗമായി 80,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചു.