
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കനത്ത മഴ തുടരുന്നു(Heavy rain). മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും 116 പേർ മരിച്ചു. 253 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാകിസ്ഥാന്റെ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് കണക്കുകൾ പുറത്തുവിട്ടത്.
ഇത് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഴക്കെടുതിയിൽ 5 പേർ മരിക്കുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്ലാമാബാദിൽ ജലനിരപ്പ് ഉയർന്നതിനാൽ റാവൽപിണ്ടിയിലെ നളലായിലെ ഗവാൽമാണ്ടി, കതാരിയൻ പ്രദേശങ്ങളിൽ നിന്ന് ജനങ്ങളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ നിർദേശം നൽകിയതായാണ് വിവരം.
അതേസമയം, പഞ്ചാബിലെ ചക്വാൾ ജില്ലയിൽ മേഘവിസ്ഫോടനം ഉണ്ടായതും കനത്ത മഴ തുടരാൻ കരണമായതായാണ് വിവരം.