Description
Digital Voice of Kerala
Friday, April 3, 2026

Digital Voice of Kerala
HomeWorldഹൂസ്റ്റണിലെ ഹനുമാൻ പ്രതിമക്കെതിരെ വിദ്വേഷ പ്രചാരണം: പ്രതിഷേധം ശക്തം | Hanuman...

ഹൂസ്റ്റണിലെ ഹനുമാൻ പ്രതിമക്കെതിരെ വിദ്വേഷ പ്രചാരണം: പ്രതിഷേധം ശക്തം | Hanuman statue

🎙️ Latest Podcast

ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസിലുള്ള ഷുഗർ ലാൻഡിൽ നിർമ്മിച്ച 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമക്കെതിരെ വിദ്വേഷ പരാമർശവുമായി മാഗാ പ്രവർത്തകർ. ഹ്യൂസ്റ്റണിനടുത്തുള്ള ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിൽ സ്ഥാപിച്ച ‘അഭയ ഹനുമാൻ’ പ്രതിമ ഇന്ത്യൻ കുടിയേറ്റക്കാരുടെ അധിനിവേശത്തിന്റെ തെളിവാണെന്നാണ് കാർലോസ് ടർഷ്യോസ് ആരോപിച്ചത്.(Hate campaign against Hanuman statue in Houston)

പ്രതിമയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് എക്സിലായിരുന്നു ടർഷ്യോസിന്റെ വിവാദ പോസ്റ്റ്. ഇത് പാകിസ്ഥാനിലെ ഇസ്ലാമാബാദല്ല, ഇന്ത്യയിലെ ന്യൂഡൽഹിയല്ല. ഇത് ടെക്സസിലെ ഷുഗർ ലാൻഡാണ്. മൂന്നാം ലോക ‘ഏലിയൻസ്’ അമേരിക്കയെ പതുക്കെ കീഴടക്കുകയാണ്. അധിനിവേശം നിർത്തുക എന്നായിരുന്നു ഇയാളുടെ വാക്കുകൾ. അമേരിക്കയിലെ മൂന്നാമത്തെ വലിയ പ്രതിമയായി ഇത് മാറിയത് എന്തുകൊണ്ടാണെന്നും ഇയാൾ ചോദിക്കുന്നു.

90 അടി ഉയരമുള്ള പ്രതിമയാണിത്. പഞ്ചലോഹത്തിൽ നിർമ്മിച്ച ഈ പ്രതിമ ‘പഞ്ചലോഹ അഭയ ഹനുമാൻ’ എന്നാണ് അറിയപ്പെടുന്നത്. വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ഹനുമാൻ പ്രതിമയാണിത്. 2024 ഓഗസ്റ്റിലായിരുന്നു ഇതിന്റെ അനാച്ഛാദനം. ടർഷ്യോസിന്റെ പരാമർശങ്ങൾ ഓൺലൈനിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. സ്വകാര്യ സംഭാവനകൾ ഉപയോഗിച്ചാണ് പ്രതിമ നിർമ്മിച്ചതെന്നും ഇത് ഹിന്ദു അമേരിക്കക്കാരുടെ മതപരമായ സ്വത്വത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. എല്ലാ വിഭാഗം ജനങ്ങൾക്കും ക്ഷേത്രത്തിലേക്ക് സ്വാഗതമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.