ഗാസ സിറ്റി : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ വെടിനിർത്തൽ പദ്ധതി ഹമാസിന് ലഭിച്ചിട്ടില്ലെന്ന് വിവരം. ഇസ്രായേൽ സൈന്യം ഗാസ സിറ്റിയിൽ ആക്രമണം വർദ്ധിപ്പിച്ചതോടെയാണിത്.(Hamas has not been presented with Trump's ceasefire plan)
നൂറുകണക്കിന് പലസ്തീൻ തടവുകാർക്ക് പകരമായി തങ്ങളുടെ കൈവശമുള്ള എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കാനും ട്രംപിന്റെ പദ്ധതി പ്രകാരം ഇസ്രായേൽ സൈനികരെ ക്രമേണ പിൻവലിക്കാനും ഹമാസ് തത്വത്തിൽ സമ്മതിച്ചതായി ഇസ്രായേലി പത്രം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഈ വിവരം പുറത്ത് വന്നത്.
ഗാസയിലെ ഹമാസ് ഭരണം അവസാനിപ്പിക്കുകയും, പ്രദേശം പിടിച്ചെടുക്കില്ലെന്നും അവിടെ താമസിക്കുന്ന പലസ്തീനികളെ പുറത്താക്കില്ലെന്നും ഇസ്രായേൽ സമ്മതിച്ചതും നിർദ്ദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പത്രം റിപ്പോർട്ട് ചെയ്തു.