ഗാസ സിറ്റി : ഗാസയിൽ വെടിനിർത്തൽ ധാരണകൾ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്.തടവിലുള്ള ബന്ദികളെ മോചിപ്പിക്കാനും ധാരണയായെന്ന് ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്ത് വരുന്നു.
60 ദിവസത്തെ വെടിനിർത്തലിനാണ് ധാരണയായതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഖത്തറും ഈജിപ്തും യുഎസും നടത്തിയ മധ്യസ്ഥ ശ്രമങ്ങളാണ് ഫലം കണ്ടത്. ഏറെ കാലത്തിന് ശേഷമാണ് ഗാസയിൽ താൽക്കാലികമായെങ്കിലും വെടിനിർത്തൽ വരുന്നത്.
കഴിഞ്ഞ ഒക്ടോബർ മുതലാണ് ഗാസയിൽ സംഘർഷത്തിന് തുടക്കമിട്ടത്. ഇതിന് താൽക്കാലിക പരിഹാരമായാണ് വെടിനിർത്തൽ വരുന്നത്. എന്നാൽ ഈ വാർത്തകളോട് ഇസ്രായേൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.