ഹാ ലോങ് ബേ ദുരന്തം: വിയറ്റ്നാമിൽ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് 34 പേർ മരിച്ചു, 8 പേരെ കാണാതായി, വീഡിയോ | tourist boat

അപകടത്തിൽ 34 പേർ മരിച്ചു. 8 പേരെ കാണാതായതായാണ് റിപ്പോർട്ട്.
boat

വിയറ്റ്നാം: മോശം കാലാവസ്ഥയെ തുടർന്ന് ഹാ ലോങ് ഉൾക്കടലിൽ വിനോദസഞ്ചാരികളുടെ ബോട്ട് മുങ്ങി(tourist boat). അപകടത്തിൽ 34 പേർ മരിച്ചു. 8 പേരെ കാണാതായതായാണ് റിപ്പോർട്ട്. ബോട്ടിൽ 48 യാത്രക്കാരും അഞ്ച് ജീവനക്കാരും ഉൾപ്പടെ 53 പേരാണ് ഉണ്ടായിരുന്നത്.

വണ്ടർ സീസ് എന്ന കാഴ്ചാ ബോട്ടാണ് മറിഞ്ഞത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. വിയറ്റ്നാമിലെ പ്രശസ്തമായ ഹാ ലോങ് ബേയിൽ ശക്തമായ ഇടിമിന്നലിലാണ് ടൂറിസ്റ്റ് ബോട്ട് മറിഞ്ഞത്. ഉച്ചയ്ക്ക് 2 മണിയോടെ വളരെ വേഗത്തിൽ ആകാശം ഇരുണ്ടു കൂടിയതായും ശക്തമായ ആലിപ്പഴ മഴ പെയ്തതായും രക്ഷപെട്ടവർ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com