നൈജീരിയയിൽ വീണ്ടും ആക്രമണം: കത്തോലിക്കാ സ്കൂളിലെ 52 വിദ്യാർത്ഥികളെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി | Nigeria

Nigeria
Published on

മൈദുഗുരി: നൈജീരിയയിൽ (Nigeria) വീണ്ടും വിദ്യാർത്ഥികളെ തട്ടിക്കൊണ്ടു പോയി. നൈജർ സംസ്ഥാനത്തെ കത്തോലിക്കാ സ്കൂളായ സെൻ്റ് മേരീസ് സ്കൂളിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെയോടെയാണ് തോക്കുധാരികൾ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയത്. ഔദ്യോഗികമായി തട്ടിക്കൊണ്ടുപോയവരുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പ്രാദേശിക മാധ്യമങ്ങൾ പുലർത്തുവിടുന്ന വിവരങ്ങൾ അനുസരിച്ച് 52 വിദ്യാർത്ഥികളെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ക്രിസ്ത്യാനികളോടുള്ള പെരുമാറ്റത്തിൻ്റെ പേരിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നൈജീരിയക്കെതിരെ സൈനിക നടപടിക്ക് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ഈ ആക്രമണം.

തിങ്കളാഴ്ച കെബ്ബി സംസ്ഥാനത്തെ ഒരു ബോർഡിംഗ് സ്കൂളിൽ നിന്ന് 25 വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയിരുന്നു. കൂടാതെ, ക്വാര സംസ്ഥാനത്തെ ഒരു പള്ളിയിൽ നിന്ന് 38 വിശ്വാസികളെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയതായും ഒരാൾക്ക് 100 മില്യൺ നൈറ വീതം മോചനദ്രവ്യം ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

ആക്രമണ സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും സ്കൂൾ അടയ്ക്കാൻ നൽകിയ നിർദ്ദേശം സെൻ്റ് മേരീസ് സ്കൂൾ അവഗണിച്ചതായി നൈജർ സംസ്ഥാന സർക്കാർ പ്രസ്താവിച്ചു. ആക്രമണത്തെത്തുടർന്ന് നൈജീരിയൻ പ്രസിഡൻ്റ് ബോല ടിനുബു വിദേശയാത്രകൾ റദ്ദാക്കുകയും, രാജ്യത്തെ സുരക്ഷാ ഉപദേഷ്ടാവിൻ്റെ നേതൃത്വത്തിൽ ഒരു പ്രതിനിധി സംഘത്തെ യുഎസിലേക്ക് ചർച്ചകൾക്കായി അയക്കുകയും ചെയ്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോയവരെ രക്ഷപ്പെടുത്തുന്നതിനായി സുരക്ഷാ ഏജൻസികൾ സമീപ വനങ്ങളിൽ തിരച്ചിൽ നടത്തുകയാണ്.

Gunmen kidnapped students from St. Mary's Catholic School in Nigeria's Niger state early Friday, with local media reporting 52 students were abducted. This is the latest in a wave of attacks, coming just days after the abduction of 25 schoolgirls in Kebbi state and 38 worshippers in Kwara state, amid heightened scrutiny following US President Donald Trump's threats of military action over the alleged persecution of Christians.

Related Stories

No stories found.
Times Kerala
timeskerala.com