
ഫ്ലോറിഡ: സ്കൂളിലേക്ക് പോയ കുട്ടിയുടെ ബാഗിൽ തോക്ക് ഒളിപ്പിച്ചു കടത്തിയ മാതാവ് അറസ്റ്റിൽ(Gun). ക്ലേ കൗണ്ടിയിലെ മിഡിൽബർഗിലുള്ള കോപ്പർഗേറ്റ് സ്കൂൾ ഓഫ് ആർട്സ് എന്നറിയപ്പെടുന്ന കോപ്പർഗേറ്റ് എലിമെന്ററി സ്കൂളിലാണ് സംഭവം നടന്നത്.
കുട്ടിയുടെ ബാക്ക്പാക്കിൽ നിന്ന് തോക്ക് കണ്ടെത്തിയതിനെ തുടർന്ന് അധ്യാപിക സ്കൂൾ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയോട് അദ്ധ്യാപിക നടത്തിയ അന്വേഷണത്തിൽ പിതാവിന് തോക്ക് "തിരിച്ചു കൊടുക്കാൻ" നിർദ്ദേശം നൽകിയെന്ന് പറഞ്ഞതായി കുട്ടി വെളിപ്പെടുത്തി. ഇതോടെയാണ് മാതാവിനെ അറസ്റ്റ് ചെയ്തത്.