
പലതരത്തിലുള്ള തട്ടിപ്പുകൾ നമ്മൾ കണ്ടിട്ടുണ്ട്. നിരവധി ഓൺലൈൻ തട്ടിപ്പുകൾ എന്നും ഈ സൈബർ ലോകം കാണുന്നതാണ്. ചിലത് അത്ര എളുപ്പം കണ്ടുപിടിക്കാൻ സാധികാത്ത വൻ തട്ടിപ്പുകളായിരിക്കും.
എന്നാല്‍ ചില തട്ടിപ്പുകൾ പെട്ടെന്ന് തന്നെ ആളുകൾക്ക് മനസിലാകും. അങ്ങനെ ഒരു തട്ടിപ്പാണ് പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നുള്ളത്. അതും 2023 ൽ പോസ്റ്റ് ചെയ്‌ത ഒരു പരസ്യം.
'ദിവ മാഗസിൻ പാകിസ്ഥാൻ’ എന്ന അക്കൗണ്ടിൽ നിന്നുള്ള പഴയ ഒരു പരസ്യം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുക്കുന്നത്. തത്തകൾ കുറഞ്ഞ വിലയ്ക്ക് വില്പനയ്ക്ക് എന്ന കുറിപ്പോടെയാണ് പരസ്യം നൽകിയിരിക്കുന്നത്.ഒരു പച്ച തത്ത, അതിന്റെ വിലയാകട്ടെ 6,500 രൂപ.എന്നാല്‍ ആദ്യ കാഴ്ചയില്‍ തന്നെ വ്യക്തമാണ് അതൊരു തത്തയല്ലെന്ന്. മറിച്ച് അതൊരു പച്ച നിറമടിച്ച കോഴിയാണെന്ന് കാഴ്ചക്കാർക്ക് മനസിലാക്കും.
2023 ഇട്ട പോസ്റ്റ് ഇപ്പോൾ പുതിയ തട്ടിപ്പെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ചുറ്റിക്കറങ്ങുകയാണ്.ആളുകൾ വീണ്ടും വീണ്ടും ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുന്നുമുണ്ട്. ഇതിന്റെ അടിയിൽ നിരവധി രസകരമായ കമെന്റുകളും വരുന്നുണ്ട്.