

ഏതൻസ്: യൂറോപ്പിന്റെ തെക്കേ അറ്റത്തുള്ള ഗ്രീക്ക് ദ്വീപായ ഗാവ്ഡോസിന് സമീപം കടലിൽ നിന്ന് അഞ്ഞൂറിലധികം അഭയാർത്ഥികളെ ഗ്രീക്ക് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. സമീപകാലത്ത് ഗ്രീസിലെത്തുന്ന (Greece) അഭയാർത്ഥികളുടെ ഏറ്റവും വലിയ ഗ്രൂപ്പുകളിലൊന്നാണിത്.
ഒരു മീൻപിടുത്ത ബോട്ടിലായിരുന്ന 545 അഭയാർത്ഥികളെയാണ് കോസ്റ്റ് ഗാർഡ് കണ്ടെത്തിയത്. ഇവരെല്ലാവരും സുരക്ഷിതരാണെന്നും അടുത്തുള്ള ക്രീറ്റ് ദ്വീപിലെ അജിയ ഗാലിനി തുറമുഖത്തേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. കഴിഞ്ഞ ഒരു വർഷമായി ലിബിയയിൽ നിന്നുള്ള അഭയാർത്ഥി ബോട്ടുകൾ ക്രീറ്റിലും ഗാവ്ഡോസിലും എത്തുന്നത് ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. കടൽ മാർഗമുള്ള ഈ യാത്രകളിൽ പലപ്പോഴും അപകടങ്ങളും മരണങ്ങളും സംഭവിക്കാറുണ്ട്.
അഭയാർത്ഥി പ്രവാഹം വർദ്ധിക്കുന്ന സാഹചര്യത്തിൽ, അഭയം നിഷേധിക്കപ്പെട്ടവരെ തിരിച്ചയക്കുന്നതിന് മുൻഗണന നൽകുമെന്ന് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാക്കിസിന്റെ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 2015-16 കാലഘട്ടത്തിലെ അഭയാർത്ഥി പ്രതിസന്ധിക്ക് ശേഷം ഗ്രീസിലേക്കുള്ള ഒഴുക്ക് കുറഞ്ഞിരുന്നെങ്കിലും, ആഫ്രിക്കൻ തീരത്തോട് അടുത്തുകിടക്കുന്ന ദ്വീപുകൾ ഇപ്പോൾ വീണ്ടും സജീവമായ അഭയാർത്ഥി പാതകളായി മാറുകയാണ്.
The Greek Coast Guard rescued 545 migrants from a fishing boat off the island of Gavdos on Friday, marking one of the largest single groups to reach the country in recent months. All individuals are reported to be in good health and are being transported to Crete for processing. While migration flows to Greece had stabilized since 2016, there has been a significant surge in arrivals from the Libyan coast over the past year, prompting the Greek government to prioritize the deportation of failed asylum seekers.