

ഏഥൻസ്: ഗ്രീക്ക് ദ്വീപായ സാമോസിന് സമീപം കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട് മുങ്ങി. അപകടത്തിൽ ഒരു സ്ത്രീ മരിച്ചു ( Greece Migrant Boat). അപകടത്തിൽപ്പെട്ട മൂന്ന് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം. ബോട്ടിലുണ്ടായിരുന്ന 26 പേർ സാമോസിലെ പെറ്റലൈഡ്സ് തീരത്ത് സുരക്ഷിതമായി എത്തിയ ശേഷമാണ് മറ്റുള്ളവർ കടലിൽ കുടുങ്ങിക്കിടക്കുന്ന വിവരം അധികൃതരെ അറിയിച്ചത്.
കാണാതായവർക്കായി ഗ്രീക്ക് കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. തിരച്ചിൽ പ്രവർത്തനങ്ങൾക്കായി ഒരു ഹെലിക്കോപ്റ്റർ, കോസ്റ്റ് ഗാർഡ് കപ്പൽ, സ്വകാര്യ ബോട്ടുകൾ എന്നിവയ്ക്ക് പുറമെ കരമാർഗ്ഗമുള്ള ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. മധ്യേഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നും യുദ്ധവും ദാരിദ്ര്യവും മൂലം പലായനം ചെയ്യുന്നവർ യൂറോപ്പിലേക്ക് കടക്കാൻ പ്രധാനമായും ആശ്രയിക്കുന്ന വഴിയാണിത്.
2015-16 കാലഘട്ടത്തിലെ വലിയ കുടിയേറ്റ പ്രതിസന്ധിക്ക് ശേഷം ഗ്രീസ് തീരങ്ങളിൽ ഇത്തരം അപകടങ്ങൾ പതിവാകുകയാണ്. കാണാതായവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെങ്കിലും കടലിലെ പ്രതികൂല സാഹചര്യം രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.
A woman was confirmed dead and three others are missing after a migrant boat sank off the Greek island of Samos early Monday. While 26 migrants managed to reach the shore safely and alert authorities, a large-scale search and rescue operation involving helicopters and naval vessels is currently underway. Greece continues to be a primary entry point for migrants fleeing conflict and poverty in the Middle East and Africa.