ദുബായ്: എട്ട് വയസ്സുള്ള അഫ്ഗാനി പെൺകുട്ടിയെ മുത്തശ്ശി കഴുത്തുഞെരിച്ചു കൊന്നു(Grandmother). വസ്ത്രം മാറാൻ പെൺകുട്ടിയെ സഹായിക്കുകയാണെന്ന വ്യാജേന, അതെ വസ്ത്രം കൊണ്ട് തന്നെ കുട്ടിയുടെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
യു.എ.ഇയിൽ ഓട്ടിസം ബാധ ചികിത്സിക്കാൻ എത്തിയ കുട്ടിയാണ് കൊല്ലപ്പെട്ടത്. അടുത്തുള്ള പള്ളിയിലെ ഇമാമായിരുന്ന പിതാവ് പള്ളിയിൽ പോയിരുന്ന സമയത്താണ് സംഭവം നടന്നത്. പള്ളിയിൽ നിന്നും തിരികെ വരുമ്പോൾ കുട്ടി അനക്കമില്ലാതെ കിടക്കുകയായിരുന്നുവെന്നും കുട്ടിയെ മുത്തശ്ശിയാണ് കൊലപ്പെടുത്തിയതെന്നും പിതാവ് ആരോപിച്ചു. കുട്ടിയുടെ കഴുത്തിൽ മുറിവുകൾ ഉണ്ടായിരുന്നുവെന്നും പിതാവ് കൂട്ടിച്ചേർത്തു. സംഭവത്തിൽ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.