കോപ്പൻഹേഗൻ: മുട്ടവില കുതിച്ചുയരുന്ന സാഹചര്യത്തിൽ മുട്ട കയറ്റുമതി ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ച് അമേരിക്ക ഡെൻമാർക്കിനെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളെയും സമീപിച്ചതായി നോർഡിക് രാജ്യത്തെ എഗ്ഗ് അസോസിയേഷൻ അറിയിച്ചു. യൂറോപ്പ് ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് യുഎസ് പുതിയ തീരുവകൾ ഏർപ്പെടുത്തിയതും കൂടുതൽ തീരുവകൾ ഏർപ്പെടുത്തുമെന്ന ഭീഷണിയും നിലനിൽക്കുന്ന അവസരത്തിലാണ് യുഎസ് കാർഷിക വകുപ്പിൻ്റെ അഭ്യർത്ഥന.(Got some eggs to spare? US asks Europe)
മുട്ടയിടുന്ന കോഴികളിൽ പക്ഷിപ്പനി പടർന്നുപിടിക്കുന്നത് വിതരണത്തിൽ കുറവു വരുത്തുന്നത് യുഎസ് മൊത്തവില റെക്കോർഡുകൾ തകർക്കുകയാണ്.
ട്രംപ് അധികാരമേറ്റ ആദ്യ ദിവസം തന്നെ മുട്ടവില കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ തൻ്റെ ഭരണത്തിൻ്റെ ആദ്യ പൂർണ്ണ മാസമായ ഫെബ്രുവരിയിൽ, വാർഷികാടിസ്ഥാനത്തിൽ വില 59% വർദ്ധിക്കുകയാണുണ്ടായത്.