സ്വർണാഭരണം മോഷ്ടിച്ചു; മസ്കത്തിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ

ഏഷ്യൻ വംശജയായ പ്രതിയെ മസ്‌കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് പിടികൂടിയത്
സ്വർണാഭരണം മോഷ്ടിച്ചു; മസ്കത്തിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ
Published on

മസ്കത്ത്: സ്വർണാരണങ്ങൾ മോഷ്ടിച്ചതിന് വീട്ടുജോലിക്കാരിയെ മസ്‌കത്ത് ഗവർണറേറ്റിൽ നിന്ന് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജയായ പ്രതിയെ മസ്‌കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് പിടികൂടിയത്. ഖുറിയാത്ത് വിലായത്തിലെ വീട്ടിൽ നിന്നായിരുന്നു ആഭരണങ്ങൾ ​​കവർന്നത്.

ആഭരണങ്ങൾ കണ്ടെടുത്തിട്ടുണ്ട്. നിയമ നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com