

വാഷിംഗ്ടൺ: തന്ത്രപ്രധാനമായ ആർട്ടിക് ദ്വീപായ ഗ്രീൻലാൻഡിനെ അമേരിക്കയുടെ ഭാഗമാക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾ ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധി സൃഷ്ടിക്കുന്നു (Greenland Dispute). ഗ്രീൻലാൻഡ് വിലയ്ക്ക് വാങ്ങാനോ സൈനികമായി പിടിച്ചെടുക്കാനോ ട്രംപ് താല്പര്യം പ്രകടിപ്പിച്ചതോടെയാണ് ഡെന്മാർക്കും യൂറോപ്യൻ രാജ്യങ്ങളും വിട്ടുവീഴ്ചാ ചർച്ചകൾക്ക് ഒരുങ്ങുന്നത്. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയ അമേരിക്കൻ നടപടിക്ക് പിന്നാലെ ട്രംപിന്റെ ഭീഷണികളെ ഗൗരവത്തോടെയാണ് ലോകം കാണുന്നത്.
ഗ്രീൻലാൻഡിലെ അപൂർവ്വ ധാതുക്കളുടെയും ഖനനത്തിന് അമേരിക്കയ്ക്ക് പ്രത്യേക അനുമതി നൽകുക, ദ്വീപിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർദ്ധിപ്പിക്കാൻ അനുവദിക്കുക എന്നീ നിർദ്ദേശങ്ങളാണ് യൂറോപ്പ് മുന്നോട്ടുവെക്കുന്നത്. 1951-ലെ ഉടമ്പടി പ്രകാരം നിലവിൽ തന്നെ അമേരിക്കയ്ക്ക് ഗ്രീൻലാൻഡിൽ സൈനിക താവളമുണ്ടെങ്കിലും, പൂർണ്ണമായ ഉടമസ്ഥാവകാശം വേണമെന്ന വാശിയിലാണ് ട്രംപ്. ഗ്രീൻലാൻഡിന് മേൽ റഷ്യയും ചൈനയും സ്വാധീനം ഉറപ്പിക്കുന്നത് തടയാൻ അമേരിക്കൻ നിയന്ത്രണം അത്യാവശ്യമാണെന്ന് വൈറ്റ് ഹൗസ് വാദിക്കുന്നു. എന്നാൽ ഗ്രീൻലാൻഡ് വില്പനയ്ക്കുള്ളതല്ലെന്നും അമേരിക്കൻ അധിനിവേശം നടന്നാൽ അത് നാറ്റോ സഖ്യത്തിന്റെ അന്ത്യമാകുമെന്നും ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ മുന്നറിയിപ്പ് നൽകി.
Global tensions are rising as U.S. President Donald Trump intensifies his push to acquire Greenland, following recent military actions in Venezuela. To prevent a full-scale annexation, European leaders and Denmark are considering concessions, including granting the U.S. exclusive access to Greenland’s vast rare earth mineral deposits and expanding the American military presence on the island. While Denmark insists the territory is not for sale and warns that a forced takeover would destroy NATO, the U.S. administration argues that total ownership is necessary to counter Russian and Chinese influence in the Arctic.