

ന്യൂയോർക്ക്: ഡെന്മാർക്കിന്റെ അധീനതയിലുള്ള ഗ്രീൻലൻഡ് ദ്വീപ് സ്വന്തമാക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം ആഗോള സാമ്പത്തിക വിപണിയിൽ വലിയ ചലനങ്ങളുണ്ടാക്കുന്നു (Global Market Volatility ). ഗ്രീൻലൻഡിനെ വിലയ്ക്ക് വാങ്ങാനോ അല്ലെങ്കിൽ സൈനികമായി പിടിച്ചെടുക്കാനോ അമേരിക്ക ശ്രമിക്കുമെന്ന ഭീഷണി നാറ്റോ സഖ്യത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് നിക്ഷേപകർ.
ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ ശക്തമായതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണ്ണത്തിലേക്ക് തിരിയുകയാണ്. കഴിഞ്ഞ വാരത്തിൽ മാത്രം സ്വർണ്ണവിലയിൽ 4 ശതമാനത്തിലധികം വർദ്ധനവുണ്ടായി. തിങ്കളാഴ്ച സ്വർണ്ണവില സർവ്വകാല റെക്കോർഡിലെത്തി. ഇതിനുപുറമെ, യൂറോപ്യൻ പ്രതിരോധ മേഖലയിലെ കമ്പനികളുടെ ഓഹരി വിലയിലും വൻ വർദ്ധനവ് രേഖപ്പെടുത്തി. ജർമ്മൻ ടാങ്ക് നിർമ്മാതാക്കളായ റെയിൻമെറ്റാൾ (Rheinmetall), സ്വീഡന്റെ സാബ് (Saab) തുടങ്ങിയ കമ്പനികളുടെ ഓഹരികൾ കഴിഞ്ഞ വാരത്തിൽ 20 ശതമാനത്തോളം ഉയർന്നു.
വെനിസ്വേലൻ പ്രസിഡന്റിനെ യുഎസ് സൈന്യം പിടികൂടിയതിന് പിന്നാലെ ഗ്രീൻലൻഡ് വിഷയത്തിലും ട്രംപ് കടുത്ത നിലപാട് സ്വീകരിക്കുന്നത് ആഗോള ക്രമത്തെ തകിടം മറിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അമേരിക്കയും യൂറോപ്പും തമ്മിലുള്ള ബന്ധം വഷളാകുന്നത് ഡോളറിന്റെ മൂല്യത്തെയും ബാധിച്ചേക്കാം. നിലവിൽ ആഗോള ഓഹരി വിപണികൾ മുന്നേറുന്നുണ്ടെങ്കിലും, യുദ്ധസമാനമായ സാഹചര്യമുണ്ടായാൽ വിപണിയിൽ വലിയ തകർച്ചയുണ്ടാകാൻ സാധ്യതയുണ്ടെന്ന് നിക്ഷേപകർ ഭയപ്പെടുന്നു.
U.S. President Donald Trump's renewed threats to seize or purchase Greenland have sparked significant geopolitical concerns, driving investors toward safe-haven assets like gold. Gold prices hit a record high on Monday, while European defense stocks surged as fears mounted over a potential rift within NATO and the stability of the global order. Following recent U.S. military actions in Venezuela, markets are increasingly wary of a major shift in international relations that could impact the U.S. dollar and global investment patterns.