

ബെർലിൻ: സൈനികരുടെ എണ്ണം വർദ്ധിപ്പിക്കാനും നാറ്റോയുടെ പ്രതിരോധ ലക്ഷ്യങ്ങൾ കൈവരിക്കാനുമായി ജർമ്മൻ (Germany) പാർലമെൻ്റ് വെള്ളിയാഴ്ച വിവാദമായ പുതിയ സൈനിക സേവന നിയമത്തിന് അംഗീകാരം നൽകി. റഷ്യയുമായുള്ള സംഘർഷങ്ങൾ യൂറോപ്പിലുടനീളം ശക്തമായ പ്രതിരോധ ശേഷിക്കായി ആഹ്വാനം ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നിയമം. മാസങ്ങൾ നീണ്ട ചൂടേറിയ ചർച്ചകൾക്ക് ശേഷമാണ് ജർമനി നിയമം പാസാക്കിയത്.
കൂടുതൽ സ്വമേധയാ ഉള്ള സൈനിക സേവനം വഴി പുതിയ റിക്രൂട്ടുകളെ ആകർഷിക്കാനും, അത് മതിയാവാതെ വന്നാൽ ആവശ്യകത അടിസ്ഥാനമാക്കിയുള്ള നിർബന്ധിത സൈനിക സേവനം സജീവമാക്കാനും ലക്ഷ്യമിടുന്ന ഇരട്ട-ട്രാക്ക് സംവിധാനമാണ് ഈ നിയമം അവതരിപ്പിക്കുന്നത്. നിർബന്ധിത സൈനിക സേവനം നടപ്പിലാക്കണമെങ്കിൽ പാർലമെൻ്റിൽ പ്രത്യേക വോട്ടെടുപ്പ് ആവശ്യമാണ്. ഈ നിയമം വഴി 2035-ഓടെ നിലവിലുള്ള 183,000 സൈനികർ എന്നതിൽ നിന്ന് സജീവ സൈനികരുടെ എണ്ണം 260,000 ആയും റിസർവ് സൈനികരുടെ എണ്ണം 200,000 ആയും ഉയർത്താനാണ് ലക്ഷ്യമിടുന്നത്.
2011-ൽ നിർബന്ധിത സൈനിക സേവനം താൽക്കാലികമായി നിർത്തിവെച്ച ശേഷം ആദ്യമായി, 2008 ജനുവരി 1-ന് ശേഷം ജനിച്ച എല്ലാ പുരുഷന്മാരും ആരോഗ്യ പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും. 18 വയസ്സുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും സേവനസന്നദ്ധത അറിയിക്കുന്നതിനുള്ള അപേക്ഷകൾ ലഭിക്കുമെങ്കിലും, പുരുഷന്മാർ മാത്രമാണ് ഇതിനോട് പ്രതികരിക്കേണ്ടത്. റഷ്യൻ ആക്രമണങ്ങളോടുള്ള പ്രതികരണമായി നോർഡിക്, ബാൾട്ടിക് രാജ്യങ്ങൾ നിർബന്ധിത സൈനിക സേവനം ശക്തിപ്പെടുത്തുന്ന യൂറോപ്പിലെ ഒരു വലിയ പ്രവണതയുടെ ഭാഗമാണ് ജർമ്മനിയുടെ ഈ നീക്കം.
Germany's parliament approved a controversial new military service law aimed at boosting Bundeswehr numbers and meeting NATO defence targets amid rising tensions with Russia. The legislation introduces a dual-track system: it encourages a lucrative voluntary service but includes a provision for activating needs-based conscription via a separate parliamentary vote if recruitment falls short.