നീറിപുകഞ്ഞ് ഗാസ: ഇസ്രായേൽ കര ആക്രമണം വർദ്ധിപ്പിച്ചു; നഗരത്തിലെ താമസക്കാരോട് ഒഴിഞ്ഞുപോകാൻ നിർദേശം| Gaza-Israel conflict

നിലവിൽ ലക്ഷക്കണക്കിന് പലസ്തീൻ നിവാസികൾ താമസിക്കുന്ന ഗാസ നഗരം ഉപരോധത്തിലാണ്.
 Gaza-Israel  conflict
Published on

ന്യൂഡൽഹി: ഗാസ സിറ്റിയിൽ ഇസ്രായേൽ കര ആക്രമണം വർദ്ധിപ്പിച്ചതായി റിപ്പോർട്ട്( Gaza-Israel conflict). ആഴ്ചകളോളം നീണ്ടു നിന്ന തീവ്രമായ വ്യോമാക്രമണങ്ങൾക്ക് ശേഷമാണ് കര ആക്രമണം ശക്തമാക്കാൻ ഒരുങ്ങുന്നത്.

നിലവിൽ ലക്ഷക്കണക്കിന് പലസ്തീൻ നിവാസികൾ താമസിക്കുന്ന ഗാസ നഗരം ഉപരോധത്തിലാണ്. ചൊവ്വാഴ്ച്ച ഗാസയുടെ പടിഞ്ഞാറൻ മേഖലകളിൽ നിരവധി വീടുകൾക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ 20 ഓളം പലസ്തീനികൾ കൊല്ലപ്പെട്ടതായും 90 പേർക്ക് പരിക്കേറ്റതായുമാണ് പുറത്തു വരുന്ന വിവരം.

അതേസമയം കര ആക്രമണവും വർദ്ധിച്ചുവരുന്ന നാശനഷ്ടങ്ങളും കണക്കിലെടുത്ത്, നഗരത്തിലെ താമസക്കാർക്ക് സുരക്ഷയ്ക്കായി ഒഴിഞ്ഞുപോകാനുള്ള നിർദേശം പുറപ്പെടുവിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com